വടക്കഞ്ചേരി അപകടം; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ല, അപകട കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയും; റിപ്പോര്‍ട്ട് ഇന്ന് കൈമാറും
പാലക്കാട്: വടക്കഞ്ചേരി അപകടത്തെ സംബന്ധിച്ച് പാലക്കാട് എന്‌ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറും. അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജോമോന്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് റിപ്പോര്‍ട്ട്.
ടൂറിസ്റ്റ്ബസിന്റെ സ്പീഡ്ഗവര്‍ണര്‍ പ്രവര്‍ത്തന രഹിതമാക്കിയ നിലയില്‍ ആയിരുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോര്‍ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമലംഘനങ്ങളെക്കുറിച്ച് നിരവധി തവണ ബസ്സിന്റെ ഉടമയ്ക്കും സന്ദേശം അയച്ചിരുന്നു. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല. അതുകൊണ്ടു തന്നെ പ്രേരണാക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസം ബസിന്റെ ഉടമ അരുണിനേയും അറസ്റ്റ് ചെയ്തിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."