കൊവിഡ് ഇങ്ങനെ പോയാല്‍; കുത്തനെകൂടി കണക്കുകള്‍: മരണം കുറയുന്നില്ല; വാക്‌സിനുമില്ല, അപ്പോഴും വീരവാദങ്ങളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് ഇങ്ങനെ പോയാല്‍ ഇതെവിടെ ചെന്നവസാനിക്കും. ഈ ചോദ്യമാണ് മലയാളികളുയര്‍ത്തുന്നത്. ആരോഗ്യ വകുപ്പും സര്‍ക്കാരും വലിയ അവകാശവാദങ്ങളുയര്‍ത്തുമ്പോഴും കണക്കില്‍ കുറവുകളില്ല. മരണം കുറയുന്നില്ല. വാക്‌സിന്‍ ലഭിക്കുന്നില്ല.
ഇന്ന് മാത്രം 22,129 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം കുതിക്കുകയാണ്. 4037 കടന്നു. നാലു ജില്ലകളില്‍ രണ്ടായിരത്തിനു മുകളിലുമെത്തിയിരിക്കുന്നു. തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, ജില്ലകളാണ് മുമ്പിലുള്ളത്. ആയിരം കടന്ന ജില്ലകളും വൈകാതെ രണ്ടായിരത്തെ തൊടും.
24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി.
20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3925, തൃശൂര്‍ 2606, കോഴിക്കോട് 2354, എറണാകുളം 2301, എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ മുന്നില്‍ നില്‍ക്കുന്ന ജില്ലകള്‍.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,415 പേര്‍ രോഗമുക്തി നേടി. 1,45,371 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,43,043 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
വിവിധ ജില്ലകളിലായി 4,36,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2351 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."