വ്യാപാരി വ്യവസായി തെരെഞ്ഞെടുപ്പ്; ഹമീദ്കുരിക്കള്‍ പ്രസിഡന്റ്
മഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ 105 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എം.പി.എം ഹമീദ് കുരിക്കളെ പ്രസിഡന്റ് സ്ഥാനത്തേക്കു തെരെഞ്ഞെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ ചെറിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. മുനിസില്‍ ടൗണ്‍ഹാളില്‍ വെച്ചാണ് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 1153 വോട്ടില്‍ 1139 പേരാണ് വോട്ട് ചെയ്തത്. മുന്‍ വൈസ് പ്രസിഡന്റായിരുന്ന നിവില്‍ ഇബ്രാഹീമിനെ സെക്രട്ടറി പദവിയിലേക്കും സക്കീര്‍ ചമയത്തിനെ ട്രഷറര്‍ സ്ഥാനത്തേക്കും നോമിനേറ്റ് ചെയ്തു.
മഞ്ചേരിയില്‍ വീറും വാശിയുമേറിയ പ്രചാരണ പ്രവര്‍ത്തനങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നത്. നഗരത്തില്‍ നിറയെ ഇരു പാനലിലുമുള്ളവരുടെ ബഹുവര്‍ണ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും കൊണ്ട് നിറഞ്ഞിരുന്നു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരി നഗരത്തില്‍ ഇന്നലെ ആഹ്ലാദ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."