HOME
DETAILS

കോഫി അധികം വേണ്ട

  
backup
October 09, 2022 | 3:40 AM

sashi-tharoor


ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ശശി തരൂരിനെതിരേ അമേരിക്ക വീറ്റോ വോട്ട് ചെയ്തതിനെക്കുറിച്ച് അന്നത്തെ യു.എസ് അംബാസഡർ ജോൺ ബോൾട്ടൻ പറഞ്ഞത് ഇങ്ങനെ: അത്രക്ക് ശക്തനായ സെക്രട്ടറി ജനറലിനെ ഞങ്ങൾക്ക് ആവശ്യമില്ല'.


താരതമ്യേന സ്വതന്ത്രമായ കാഴ്ചപ്പാട് പുലർത്തിയ സെക്രട്ടറി ജനറൽ കോഫി അന്നന്റെ പിൻഗാമിയായാണ് തരൂർ മത്സരിച്ചത്. കൂടുതൽ കോഫിമാർ വേണ്ട എന്ന് യു.എസ് തീരുമാനിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റിന് ഉണ്ടാവേണ്ടതിലും അധികം യോഗ്യത ശശി തരൂരിനുണ്ടെന്ന് വിചാരിക്കേണ്ട. ഗാന്ധിജിയും ജവഹർ ലാൽ നെഹ്‌റുവും ബാബു രാജേന്ദ്ര പ്രസാദും അടക്കം പ്രമുഖർ അലങ്കരിച്ച പദവിയാണത്.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നുവെന്നതും നെഹ്‌റു കുടുംബത്തിൽ നിന്ന് ആരും സ്ഥാനാർഥികളില്ലെന്നതുമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലെ സവിശേഷത. പ്രസിഡന്റ് സ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയർന്നിരുന്നെങ്കിലും കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരുമാണ് ഗോദയിൽ ശേഷിക്കുന്നത്.


കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിജലിംഗപ്പയും(കർണാടക) കാമരാജും(തമിഴ്‌നാട്) നീലം സഞ്ജീവ റെഡിയും(ആന്ധ്ര) ഒക്കെ വിരലിലെണ്ണാവുന്നവരേ ദക്ഷിണേന്ത്യയിൽ നിന്ന് വന്നിട്ടുള്ളൂ. മലയാളി ചേറ്റൂർ ശങ്കരൻ നായർ പ്രസിഡന്റാവുന്നത് സ്വാതന്ത്ര്യത്തിനും മുമ്പ് 1897ൽ. ചേറ്റൂർ പാലക്കാട്ടുകാരനായിരുന്നു. തരൂരിന്റെയും കുടുംബ വേര് പാലക്കാടാണ്. ജനിച്ചത് ലണ്ടനിൽ. പഠിച്ചതും വളർന്നതും കൊൽക്കത്തയിലും ബോംബെയിലുമെല്ലാം. വിശ്വപൗരനിലേക്ക് വളർന്ന ശശി തരൂർ, ഐക്യരാഷ്ട്ര സഭ വിട്ട് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ സ്വീകരിക്കാൻ ബി.ജെ.പിയും കോൺഗ്രസും സി.പി.എമ്മും തയാറായിരുന്നു. ആശയപരമായി യോജിക്കുന്ന പാർട്ടിയെന്ന നിലയിൽ കോൺഗ്രസിൽ അംഗത്വമെടുത്ത വർഷം തന്നെ തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാർഥിത്വം കൈവന്നു. 2009ൽ ജയിച്ചപ്പോൾ ഭൂരിപക്ഷം ലക്ഷത്തിന് രണ്ട് കുറയും. നേരെ ഡോ. മൻമോഹൻ സിങ്ങിന്റെ മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയാവുന്നു. വിശ്വപൗരനെന്ന പ്രതിഛായയും പുതിയ തലമുറയോട് സംവദിക്കാനുള്ള ഭാഷയും സാമൂഹികമാധ്യമങ്ങളിലെ ഫലപ്രദമായ ഇടപെടലും തരൂരിനെ നാട്ടുകാർക്ക് പ്രിയങ്കരനാക്കിയെങ്കിലും കേരളത്തിലെ കോൺഗ്രസുകാർക്ക് 'വരത്തൻ' പ്രതീതിയായിരുന്നു. 2014ൽ ഭൂരിപക്ഷം കുത്തനെ കുറഞ്ഞെങ്കിലും ഒ. രാജഗോപാലിലൂടെ സീറ്റ് പിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പരാജയപ്പെടുത്തിയ ആളെന്ന അംഗീകരം ലഭിച്ചു. ഭൂരിപക്ഷം 15470 ആയി കുറഞ്ഞു. 2019ൽ ഭൂരിപക്ഷം വീണ്ടും ലക്ഷത്തിനടുത്തെത്തി.


23 പുസ്തകങ്ങളുടെ കർത്താവായ തരൂർ സംഘടനാ സംവിധാനത്തിൽ ഒട്ടും സ്വീകാര്യനല്ല. പാർലമെന്റിനകത്തും പുറത്തുമുള്ള പ്രസംഗങ്ങളിലൂടെ പാർട്ടിക്ക് നല്ല പ്രതിഛായ സൃഷ്ടിച്ചുകൊടുക്കുമ്പോൾ തന്നെ ഇടക്ക് തരൂർ ഉണ്ടാക്കുന്ന പൊല്ലാപ്പുകളെയാണ് കേരളത്തിലെ പാർട്ടി നേതാക്കൾ ഓർത്തുവയ്ക്കുന്നത്. ഐ.പി.എല്ലിലെ ഓഹരിയെ പറ്റിയുള്ള വിവാദത്തിൽ കേന്ദ്രത്തിലെ മന്ത്രിപദവി വിടേണ്ടിവന്നു. തുടർന്നാണ് മൂന്നാമത്തെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തെ ചുറ്റിപ്പറ്റിയുള്ള കേസുകൾ. ആദ്യ ഭാര്യ തിലോത്തമ മുഖർജിയിൽ രണ്ട് ആൺ മക്കളാണ് തരൂരിന്. വിവാഹമോചിതയായ തിലോത്തമ യു.എസിൽ അധ്യാപികയാണ്. പിന്നീട് കാനഡക്കാരി ക്രിസ്റ്റ ഗെയിൽസിനെ വിവാഹം ചെയ്‌തെങ്കിലും അതും നീണ്ടുനിന്നില്ല. ശേഷം വിവാഹം ചെയ്ത ദുബൈ ബിസിനസുകാരി സുനന്ദ പുഷ്‌കറുടെ ആത്മഹത്യ തരൂരിനെ ചുറ്റിച്ചു. സ്ത്രീപീഡനത്തിന് കേസെടുക്കുകയും നിയമനടപടിക്ക് ഇരയാക്കുകയും ചെയ്തുവെങ്കിലും കോടതി പൂർണ വിടുതൽ നൽകിയതോടെയാണ് തരൂരിനും പാർട്ടിക്കാർക്കും ഇടയിൽ ആശ്വാസ നെടുവീർപ്പുയർന്നത്. സ്വഛ് ഭാരത് പരിപാടിയുടെ പ്രചാരകരിൽ ഒരാളായ ഇദ്ദേഹം മോദിയെ പ്രശംസിച്ചത് പാർട്ടിയെ കുഴപ്പത്തിലാക്കി. പാർട്ടിയുടെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റേണ്ടിവന്നു.


തരൂരിന്റെ ഓക്‌സ്‌ഫോഡ് പ്രസംഗങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ കേട്ടു. ലോകത്തെ ഏറ്റവും സാമ്പത്തിക വളർച്ചയുണ്ടായിരുന്ന ഇന്ത്യയെ ബ്രിട്ടിഷുകാർ കൊള്ളയടിച്ച് പാപ്പരാക്കിയെന്നും അതിന് ബ്രിട്ടൻ നഷ്ടപരിഹാരം നൽകണമെന്നുമാണ് തരൂരിന്റെ വാദം. കൊൽക്കത്തിയിലെ വിക്‌ടോറിയ സ്മാരകത്തെ ബ്രിട്ടിഷ് കൊള്ളയുടെ രേഖകൾ സംരക്ഷിക്കുന്ന മ്യൂസിയമാക്കി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ചരിത്രത്തിലെ ബിരുദാനന്തര ബിരുദത്തിന് ശേഷം യു.എസ് ഫ്‌ളച്ചർ സ്‌കൂൾ ഓഫ് ലോ ആന്റ് ഡിപ്ലോമസിയിൽ ചേർന്ന തരൂർ ഉയർന്ന റാങ്കോടെ വിജയിച്ചു. 1978ലാണ് യു.എന്നിൽ വരുന്നത്. വിയറ്റ്‌നാം അഭയാർഥികളുടെയും യുഗോസ്ലാവിയയിലെ വംശീയ യുദ്ധങ്ങളുടെയും പ്രശ്‌നങ്ങൾ കൈകാര്യം ചെയ്തതോടെ ശ്രദ്ധേയനായി. അമേരിക്കയിലെ ഇരട്ട ചത്വരങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് ശേഷം ലോകത്ത് പടർന്ന ഇസ്‌ലാമോഫോബിയക്കെതിരേ സംവാദം നടത്തിയത് ശശി തരൂരാണ്.
പിണറായി വിജയനെ ഇടക്ക് പ്രശംസിക്കുന്നത് സി.പി.എമ്മുകാരെയും കുഴപ്പത്തിലാക്കുകയാണ്. തരൂരില്ലെങ്കിൽ തിരുവനന്തപുരം ഇല്ലെന്ന് അറിയാവുന്ന കോൺഗ്രസുകാർ അഖിലേന്ത്യാ പ്രസിഡന്റാക്കിയില്ലെങ്കിലും കൂടെക്കൂട്ടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  6 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  6 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  6 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  6 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  6 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  6 days ago
No Image

ആറു വയസുകാരി ഹിന്ദ് റജബിനെ കൊന്ന ഇസ്‌റാഈല്‍ സൈനികര്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  6 days ago
No Image

'ഓൾ ഇന്ത്യ' മാറി 'ഭാരത്' വരുന്നു! പേര് മാറ്റാനൊരുങ്ങി എ.ഐ.എഫ്.എഫ്; പുതിയ ഐ.എസ്.എൽ സീസൺ സെപ്റ്റംബർ 4 മുതൽ

Football
  •  6 days ago
No Image

ലെബനനിലെ ഇസ്‌റാഈല്‍ ആക്രമണം; കടുത്ത തീരുമാനത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു

International
  •  6 days ago
No Image

സ്പെയിനെ തളച്ച കേപ് വെർദെ മതിൽ; പക്ഷെ 'വൊസീഞ്ഞ'യുടെ മാർക്കറ്റ് വാല്യു വെറും 40 ലക്ഷം! ഇന്ത്യൻ താരങ്ങൾക്ക് ഇതിലും കൂടുതൽ

Football
  •  6 days ago