പന്നൂരിനു അഭിമാനമായി ഡോ. അസ്‌ലമിനു ഗോള്‍ഡന്‍ വിസ
കൊടുവള്ളി: നാടിനു അഭിമാനമായി പന്നൂര്‍ സ്വദേശിയായ യുവ ഡോക്ടര്‍ക്ക് യു.എ.ഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വിസ. പന്നൂര്‍ നമ്പിടികണ്ടിയില്‍ ഹുസൈന്‍ മാസ്റ്ററുടേയും ആയിശ ടീച്ചറുടേയും മകനായ ഡോ.അസ്‌ലമിനാണ് ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിസ അനുവദിച്ചിരിക്കുന്നത്.
10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ അനുവദിക്കുന്ന പദ്ധതി 2019 ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്. ബിസിനസ് പ്രമുഖര്‍ക്കും വിദഗ്ധര്‍ക്കും നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. ഡോ. അസ്‌ലമിനും പത്തു വര്‍ഷത്തേക്കാണ് വിസ തന്നെയാണ് അനുവദിച്ചിരിക്കുന്നത്. വിസ ലഭിച്ചവര്‍ക്ക് സ്‌പോണ്‍സറുടെ സഹായമില്ലാതെ തന്നെ യു.എ.ഇയില്‍ ജോലി ചെയ്യാന്‍ പറ്റും. യാത്രക്കുള്‍പടെയുള്ള പ്രത്യേകമായ ആനുകൂല്യങ്ങളും പരിരക്ഷയും ഇതു വഴി ലഭിക്കും. ദുബൈ ഇന്റര്‍നാഷണല്‍ മോഡോണ്‍ ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് പള്‍മനോളജിസ്റ്റായി ജോലി ചെയ്തുവരികയാണ് അസ്‌ലം.
സ്‌പെഷലിസ്റ്റ് ഡോക്ടര്‍ കാറ്റഗറിയിലാണ് വിസ ലഭിച്ചത്. ശ്വാസം നിലച്ചു പോയ 17 കാരനു പുനര്‍ജീവനേകാന്‍ മുന്‍കയെടുത്ത ഡോ.അസ്‌ലമിന്റെ വാര്‍ത്തകള്‍ അറബി പത്രങ്ങളില്‍ വന്നിരുന്നു. ദുബൈ ഭരണകൂടത്തിന്റെ അഭിനന്ദവും ഡോക്ടര്‍ക്ക് ലഭിച്ചിരുന്നു. കോവിഡ് കാലത്ത് സജീവമായി സാമൂഹിക പ്രതിബന്ധതയോടെ ജോലി ചെയ്ത വ്യക്തികൂടിയാണ് ഡോ.അസ്‌ലം. നാലു വര്‍ഷമായി ദുബൈയില്‍ തന്നെയാണ്. അവിടെ തന്നെ ഡെന്റല്‍ സര്‍ജനായ ജോലി ചെയ്യുന്ന ഡോ.സുഹൈലത്താണ് ഭാര്യ. റയാന്‍ മുഹമ്മദ്, ആയിശ സെബ എന്നിവരാണ് മക്കള്‍. ഇതോടൊപ്പം കുടുംബത്തിനും ഗോള്‍ഡന്‍ വിസ ആനുകൂല്യം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."