HOME
DETAILS

ബഹ്‌റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം വേണം; കെഎംസിസി ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡർക്ക് നിവേദനം നൽകി

  
backup
July 29 2021 | 02:07 AM

kmcc-bahrain-request-submitted-for-need-exam-centre

മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയെ നേരില്‍ക്കണ്ട് നിവേദനം നല്‍കി. ബഹ്‌റൈനില്‍ നിരവധി ഇന്ത്യന്‍ കുടുംബങ്ങളാണ് താമസിച്ചുവരുന്നതെന്നും നീറ്റ് പരീക്ഷയ്ക്ക് ബഹ്‌റൈനില്‍ പരീക്ഷാകേന്ദ്രം അനുവദിക്കാത്തതിനാല്‍ ഈ കുടുംബങ്ങളിലെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണെന്നും കെഎംസിസി നേതാക്കള്‍ അംബാസിഡറെ അറിയിച്ചു.

നിലവില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെത്തി പരീക്ഷ എഴുതുന്നതിന് വലിയ തുക ചെലവഴിക്കേണ്ടിവരും. കൂടാതെ, ഇത് വിദ്യാര്‍ത്ഥികളില്‍ മാനസിക സമ്മര്‍ദ്ദത്തിനുമിടയാക്കും. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമേകുന്ന തരത്തില്‍ ബഹ്‌റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം കേന്ദ്രഭരണകൂടത്തെ അറിയിക്കണമെന്നും കെഎംസിസി നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിലവില്‍ യു എ ഇയിലും കുവൈത്തിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ബഹ്‌റൈനിലും പരീക്ഷാകേന്ദ്രമൊരുക്കുകയാണെങ്കില്‍ സഊദിയിലെ ദമാമിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ബഹ്‌റൈനിലെത്തി പരീക്ഷ എഴുതാന്‍ സാധിക്കുമെന്നും നേതാക്കള്‍ അംബാസിഡറെ അറിയിച്ചു. കെഎംസിസി ബഹ്‌റൈന്‍ ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയ്ക്ക് നിവേദനം കൈമാറി. കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍, എംബസി വിംഗ് കൺവീനർ അബ്ദുറഹ്‌മാന്‍ മാട്ടൂല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ചർച്ചയെ തുടർന്ന്, ബഹ്‌റൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഇക്കാര്യത്തില്‍ ശക്തമായ നീക്കം നടത്തുമെന്ന് അംബാസിഡര്‍ കെഎംസിസി ബഹ്‌റൈന്‍ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ബഹ്‌റൈനിലെയും സഊദിയിലെ ദമാമിലെയും നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭ്യമാക്കാനും അംബാസിഡര്‍ അഭ്യര്‍ത്ഥിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ദമാം കെഎംസിസിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും കെഎംസിസി ബഹ്‌റൈന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദമ്മാം ഈസ്റ്റേണ്‍ കെഎംസിസി പ്രസിഡന്റ്‌ മുഹമ്മദ്കുട്ടി കോഡൂർ, ജന. സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ എന്നിവരുമായി ബന്ധപെട്ട് ഗഫൂര്‍ കയ്പമംഗലം വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ യു എ ഇയിലും കുവൈത്തിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ബഹ്‌റൈനിലും പരീക്ഷാകേന്ദ്രമൊരുക്കുകയാണെങ്കില്‍ സഊദിയിലെ ദമാമിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ബഹ്‌റൈനിലെത്തി പരീക്ഷ എഴുതാന്‍ സാധിക്കുമെന്നും നേതാക്കള്‍ അംബാസിഡറെ അറിയിച്ചു. കെഎംസിസി ബഹ്‌റൈന്‍ ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയ്ക്ക് നിവേദനം കൈമാറി. കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍, എംബസി വിംഗ് കൺവീനർ അബ്ദുറഹ്‌മാന്‍ മാട്ടൂല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ചർച്ചയെ തുടർന്ന്, ബഹ്‌റൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഇക്കാര്യത്തില്‍ ശക്തമായ നീക്കം നടത്തുമെന്ന് അംബാസിഡര്‍ കെഎംസിസി ബഹ്‌റൈന്‍ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ബഹ്‌റൈനിലെയും സഊദിയിലെ ദമാമിലെയും നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭ്യമാക്കാനും അംബാസിഡര്‍ അഭ്യര്‍ത്ഥിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ദമാം കെഎംസിസിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും കെഎംസിസി ബ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago