HOME
DETAILS
MAL
മന്ത്രിസഭാ പുനഃസംഘടന; വിഷയം എല്‍ഡിഎഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി
backup
September 19 2023 | 13:09 PM
വിഷയം എല്‍ഡിഎഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന്
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന വിഷയം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ഈ വിഷയം എല്‍ഡിഎഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇത് മാധ്യമങ്ങളുടെ അജണ്ടയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എല്‍ഡിഎഫ് നടപ്പാക്കും. അത് കൃത്യ സമയത്ത് ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഏഴ് മാസമായി മാധ്യമങ്ങളെ കാണാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങളെ കാണാത്തതില്‍ അസ്വാഭാവികതയില്ലെന്നും. ആവശ്യം വന്ന ഘട്ടത്തിലെല്ലാം മാധ്യമങ്ങളെ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോയെന്നും പിണറായി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."