വെള്ളിപാദസരം മോഷ്ടിക്കാന്‍ കാല്പാദം വെട്ടിമാറ്റി; 108 വയസുകാരി ചികിത്സയില്‍
ജയ്പുര്‍: പാദസരം മോഷ്ടിക്കാനായി വയോധികയുടെ കാലുകള്‍ വെട്ടിമാറ്റി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ 108 വയസുകാരി ജമുനാ ദേവി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം. യമുനാദേവി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ മകള്‍ എഴുന്നേറ്റ് ക്ഷേത്രത്തില്‍ പോയി. ഇതുകണ്ട കവര്‍ച്ചക്കാര്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറി യമുനാ ദേവിയെ കുളിമുറിയിലേക്ക് വലിച്ചിഴച്ച് പാദസരം അഴിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കാല്പാദങ്ങള് വെട്ടിമാറ്റിയ ശേഷം പാദസരം കൈക്കലാക്കി. യമുനാ ദേവിയെ കഴുത്തില്‍ അടിച്ച് പരുക്കേല്‍പ്പിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ക്ഷേത്രത്തില്‍നിന്ന് തിരിച്ചെത്തിയ മകളാണ് പൊലീസിനെ വിവരം അറിയിച്ചത്. വെട്ടിമാറ്റിയ കാലുകളും ആക്രമത്തിന് ഉപയോഗിച്ച ആയുധവും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."