HOME
DETAILS
MAL
വിദേശ രാജ്യ ഉൽപ്പന്നങ്ങൾക്ക് നികുതി എർപ്പെടുത്തി സഊദി
backup
September 19 2023 | 14:09 PM
റിയാദ്:വിദേശ രാജ്യങ്ങളിൽ നിന്ന് സഊദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് നികുതി എർപ്പെടുത്താൻ സഊദി സകാത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി നടപടികൾ ആരംഭിച്ചു.3,000 റിയാലിന് മുകളിൽ മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് നികുതി ഈടാക്കാനാണ് തീരുമാനം.
പുതിയ നിയമ പ്രകാരം വിദേശത്തു നിന്ന് സഊദിയിൽ എത്തിക്കുന്ന 3,000 റിയാലിന് മുകളിൽ വിലയുള്ള പുതിയ ഉൽപന്നങ്ങൾക്ക് നികുതി നൽകേണ്ടി വരും.കൂടാതെ ഇത്തരം വിലയുള്ള ഉൽപന്നങ്ങൾ കൊണ്ട് വരുന്നവർ വിമാനത്താവളത്തിലും തുറമുഖങ്ങളിലും ഡിക്ലറേഷൻ പൂരിപ്പിച്ച് നൽക്കുകയും വേണം.വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നവർ വിലപിടിപ്പുള്ള നിരവധി പുതിയ ഉൽപന്നങ്ങൾ സഊദിയിലേക്ക് കൊണ്ടുവരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നികുതി നടപ്പാക്കുന്നത്.
content highlights:Saudi Arabia to Collect Tax on Imported Items
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."