വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് നികുതി; തീരുമാനമെടുത്ത് സഊദി
റിയാദ്: 3000 റിയാലിന് മുകളില്‍ മൂല്യമുള്ള വസ്തുക്കള്‍ സഊദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നികുതി ഈടാക്കാന്‍ തീരുമാനമെടുത്ത് രാജ്യം. സഊദി സക്കാത്ത് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്.പുതിയ നിയമപ്രകാരം വിദേശത്ത് നിന്ന് രാജ്യത്തേക്ക് എത്തിക്കുന്ന 3000 റിയാലിന് മുകളിലുള്ള ഉപയോഗിക്കാത്ത വസ്തുക്കള്‍ക്ക് നികുതി നല്‍കേണ്ടി വരും.
മാത്രമല്ല വിലയേറിയ ഉത്പന്നങ്ങളുമായി എത്തുന്നവര്‍ വിമാനത്താവളം/തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ ഡിക്ലറേഷന്‍ പൂരിപ്പിച്ച് നല്‍കേണ്ടി വരും. രാജ്യത്തേക്ക് വിദേശത്ത് നിന്നും എത്തുന്നവര്‍ നികുതി ഒഴിവാക്കി നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്ക് അധികൃതര്‍ കടന്നത്.
Content Highlights:tax on new goods imported above 3000 riyals
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."