കോടതിയില്‍ പൊലിസിനോട് കയര്‍ത്ത് മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍; രണ്ടാഴ്ച്ച റിമാന്‍ഡില്‍
കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റിലായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.
അതേസമയം, പൊലിസ് സംരക്ഷണയില്‍ അമ്മയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് കോടതിയില്‍ പ്രതികള്‍ നിലപാടെടുത്തു.
കോടതി റിമാന്‍ഡ് ചെയതതോടെ പ്രതികളെ പൊലിസ് സുരക്ഷയോടെ മാത്രമേ സംസ്‌കാരച്ചടങ്ങിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പൊലിസിന്റെ സാന്നിധ്യമില്ലാതെ മാതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതി ആവശ്യപ്പെട്ട് പ്രതികള്‍ പൊലിസിനോട് കയര്‍ത്തു.തുടര്‍ന്ന് പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. പ്രതികളെ ബലം പ്രയോഗിച്ചാണ് പൊലിസ് വാഹനത്തില്‍ കയറ്റിയത്.
സഹോദരങ്ങളായ പ്രതികള്‍ എത്താതെ അമ്മയുടെ സംസ്‌കാര ചടങ്ങ് നടത്തില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. ഇതോടെ ഇന്നലെ മരിച്ച, പ്രതികളായ സഹോദരങ്ങളുടെ അമ്മയുടെ സംസ്‌കാര ചടങ്ങ് അനിശ്ചിതമായി നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."