ഉക്രൈന്‍ സംഘര്‍ഷം; ആശങ്ക അറിയിച്ച് ഇന്ത്യ
ന്യുഡല്‍ഹി: ഉക്രൈനില്‍ സംഘര്‍ഷം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയും സാധാരണക്കാര്‍ക്ക് നേരെയുമുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
സംഘര്‍ഷം ചര്‍ച്ചകളിലൂടെയും നയതന്ത്രപരമായും പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും ഇതിനായി ഇന്ത്യ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി രംഗത്തെത്തിയിട്ടുണ്ട്.
ഉക്രൈനിലേക്കും ഉക്രൈന് അകത്തുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. ഉക്രൈന്‍ സര്‍ക്കാരിന്റെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം. ഉക്രൈനിലെ ഇന്ത്യക്കാര്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് എംബസിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ 10 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
Advisory for all Indian Nationals in Ukraine@MEAIndia @DDNewslive @DDNational @PIB_India @IndianDiplomacy pic.twitter.com/oKbpxS5IWE
— India in Ukraine (@IndiainUkraine) October 10, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."