ഗോവ മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍
പനാജി: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ബീച്ചില്‍ പൊതുസ്ഥലത്ത് ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഗോവ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വിവാദത്തില്‍.
ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്താണ് വിഷയത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നത്.ദിവസങ്ങള്‍ക്കു മുന്‍പാണ് പനാജിക്കടുത്തുള്ള ബെനോലിം ബീച്ചില്‍ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന പെണ്‍കുട്ടികളെ പൊലിസുകാരെന്ന വ്യാജേനയെത്തിയ സംഘം ബലാത്സംഗം ചെയ്തിരുന്നത്. പ്രതികളില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിരുന്നു.ഇതിനു പിന്നാലെ നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനങ്ങള്‍. 14 വയസായ പെണ്‍കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചില്‍ പോയിരുന്നത് മാതാപിതാക്കളുടെ കുറ്റമാണെന്നും അവര്‍ ആത്മപരിശോധന നടത്തണണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിയാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.കുട്ടികളെ സംരക്ഷിക്കല്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയൊക്കെ രാത്രി പുറത്തുവിടുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയ പ്രതിപക്ഷം, ബി.ജെ.പിയുടെ ഭരണത്തില്‍ ഗോവയില്‍ പ്രതിസന്ധി വര്‍ധിച്ചതായും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."