HOME
DETAILS

ബ്രിട്ടീഷ് പാര്‍ലമെന്റ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രവാസി സംരംഭക സംഘം മടങ്ങിയെത്തി

  
backup
September 21 2023 | 05:09 AM

ipa-delegates-visited-british-parliament

ദുബൈ: ബ്രിട്ടീഷ് പാര്‍ലമെന്റ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മലയാളി പ്രവാസി സംരംഭക സംഘം മടങ്ങിയെത്തി. ഈ മാസം 10നാണ് യുഎഇയിലെ സംരംഭക കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളായ 50 അംഗ മലയാളി സംഘം സംരംഭക സാധ്യതകള്‍ തേടി യുറോപ്പിലേക്ക് യാത്രയായത്. സ്മാര്‍ട്ട് ട്രാവല്‍ ആഭിമുഖ്യത്തിലാണ് യാത്ര ഒരുക്കിയത്. യാത്രയിലെ മുഖ്യ കാര്യ പരിപാടിയായിരുന്നു ബ്രിട്ടീഷ് പാര്‍ലമെന്റ് സന്ദര്‍ശനം. വ്യവസായ പ്രമുഖരുടെ സംഘത്തിന് യുണൈറ്റഡ് കിംഗ്ഡം കേരള ബിസിനസ് ഫോറം (യുകെകെബിഎഫ്) ഊഷ്മള സ്വീകരണം നല്‍കി. സംഘത്തിന് ഹൗസ് ഓഫ് കോമണ്‍സില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുമായുള്ള ആശയ വിനിമയവും അത്താഴ വിരുന്നും നടന്നു. ബ്രെക്‌സിറ്റിന് ശേഷമുള്ള ബിസിനസ് ലാന്‍ഡ്‌സ്‌കേപ് സൃഷ്ടിച്ച വിശാല സാധ്യതകള്‍ തേടിയായിരുന്നു സംഘത്തിന്റെ യാത്ര. യുകെയില്‍ ബിസിനസ് വിപുലീകരണത്തിനായി പങ്കാളിത്തം തേടാന്‍ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതില്‍ കേരളത്തിലെ ബിസിനസ് നേതാക്കളെ സഹായിക്കുകയെന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. യുകെ പാര്‍ലമെന്റ് സന്ദര്‍ശന വേളയില്‍ വിവിധ പ്രദേശങ്ങളില്‍ ബിസിനസുകള്‍ സ്ഥാപിക്കാന്‍ വിലപ്പെട്ട ഉള്‍ക്കാഴ്ചകളും സഹായവും വാഗ്ദാനം ചെയ്ത നിരവധി എംപിമാരുമായി പ്രതിനിധി സംഘം ചര്‍ച്ചകള്‍ നടത്തി. ക്രൈം, പൊലീസിംഗ്, ഫയര്‍ വകുപ്പ് സഹ മന്ത്രി ക്രിസ് ഫില്‍പ്, പ്രമുഖ എംപിമാരായ മാര്‍ക് പോസി, സാറാ ആതര്‍ട്ടണ്‍, മാര്‍ട്ടിന്‍ ഡേ അടക്കമുള്ളവരുമായി വിവിധ ചര്‍ച്ചകള്‍ നടത്തി. ലണ്ടനിലെ പാല്‍ മാളിലെ പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സില്‍ നടന്ന സായാഹ്ന പരിപാടിയില്‍ നെറ്റ്‌വര്‍കിംഗ് സെഷനുകള്‍, അവാര്‍ഡ് ദാന ചടങ്ങ് എന്നിവ നടന്നു.
യുകെയില്‍ നിന്നും ദുബൈയില്‍ നിന്നുമുള്ള പ്രഭാഷകര്‍ ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള അവസരങ്ങള്‍ അവതരിപ്പിച്ചു. വൈസ് വെഞ്ചേഴ്‌സ് ചെയര്‍മാന്‍ അയ്യൂബ് കല്ലാട്, അഡ്വ. അബ്ദുല്‍ കരീം ബിന്‍ ഈദ്, എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ് സ്ഥാപകനും സിഇഒയുമായ ജമാദ് ഉസ്മാന്‍, വേവ്ഡ് നെറ്റ് കമ്പ്യൂട്ടര്‍ മാനേജിംഗ് ഡയറക്ടര്‍ ഹസൈനാര്‍ ചുങ്കത്ത്, സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഫി അഹമ്മദ് എന്നിവരെ മികച്ച സംരംഭകര്‍ അതത് മേഖലകളിലെ കഴിവ് തെളിയിച്ചവര്‍ എന്ന നിലക്ക് ഐപിഎ ആഭിമുഖ്യത്തില്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. വീരേന്ദ്ര ശര്‍മ എംപി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഐപിഎ ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹോട്ട്പാക്ക്, ഐപിഎ ഫൗണ്ടറും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫൈസല്‍ എ. കെ, ഐപിഎ വൈസ് ചെയര്‍മാന്‍ റിയാസ് കില്‍ട്ടണ്‍, ട്രഷറര്‍ സിഎ ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യുഎഇയിലെ അറിയപ്പെടുന്ന അന്‍പതോളം പേരാണ് ഈ യാത്രാ സംഘത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് ഐപിഎ ഈ യാത്ര സംഘടിപ്പിച്ചത്. യാത്രക്കാവശ്യമായ വിസ, ടിക്കറ്റ്, താമസം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയത് യുഎഇയിലെ പ്രമുഖ ട്രാവല്‍ സംരംഭമായ സ്മാര്‍ട്ട് ട്രാവല്‍ മേല്‍നോട്ടത്തിലായിരുന്നു. ഇനിയും ഇത്തരത്തിലുള്ള യാത്രകള്‍ സ്മാര്‍ട്ട് ട്രാവല്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  15 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  15 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  16 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  16 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  16 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  17 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  17 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  17 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  18 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago