HOME
DETAILS
MAL
2023ൽ മാന്ദ്യമെന്ന് ഐ.എം.എഫ്
backup
October 12 2022 | 02:10 AM
വാഷിങ്ടൺ • 2023ന്റെ തുടക്കം ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഐ.എം.എഫ്. റഷ്യയുടെ ഉക്രൈൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ ലോകമാകെ ജീവിതച്ചെലവ് ഉയരുന്നതും രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ ഉണ്ടായേക്കാവുന്ന തകർച്ചയും ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം. കൊവിഡ് അതിജീവന പാതയിലുള്ള ആഗോള സമ്പദ് വളർച്ച ഉക്രൈൻ – റഷ്യ യുദ്ധത്തോടെ അടുത്ത വർഷാരംഭം മന്ദഗതിയിലാകും. ലോകത്ത് ഭക്ഷ്യ, ഊർജ വിഭവങ്ങളുടെ വില വർധിക്കുകയാണെന്നും ഐ.എം.എഫ് സാമ്പത്തികകാര്യ വിദഗ്ധൻ പിയറി ഒലിവിയർ പറഞ്ഞു. കഴിഞ്ഞ ജൂലൈയിലെ അനുമാനത്തിന് വിരുദ്ധമായി 2023ൽ ആഗോള ജി.ഡി.പി 2.7ശതമാനത്തിലേക്ക് താഴുമെന്നും റിപ്പോർട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."