HOME
DETAILS
MAL
മന്ത്രിയുടെ പ്രഖ്യാപനം വടക്കാഞ്ചേരിയില്‍ നടപ്പിലാക്കാന്‍ തുടങ്ങി
backup
August 25 2016 | 22:08 PM
വടക്കാഞ്ചേരി: ആക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്ന് കുത്തിവച്ച് കൊല്ലാമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ പ്രഖ്യാപനവും, ഇത് സംബന്ധിച്ച നിര്‍ദേശവും വടക്കാഞ്ചേരി നഗരസഭയില്‍ നടപ്പിലാക്കാന്‍ ആരംഭിച്ചു.
തെരുവ് നായ് ശല്യം രൂക്ഷമായ നഗരസഭ ഡിവിഷനുകളില്‍ തെരുവ് നായ് വേട്ടക്ക് തുടക്കമായി. പാലക്കാട് വെരുവമ്പ് ചെമ്മണംകാട് സ്വദേശികളായ എന്‍ വീരന്, ഗണേശന് എന്നിവരുടെ നേതൃത്വത്തിലാണ് നായ് പിടുത്തം.
മംഗലം വെസ്റ്റ് ഡിവിഷനില്‍ നിന്ന് ആരംഭിച്ച നായ പിടുത്തം വരും ദിവസങ്ങളില്‍ മുഴുവന്‍ ഡിവിഷനുകളിലും നടക്കും. നായ ശല്യം അനുഭവപ്പെടുന്ന നഗരസഭ പരിധിയിലുള്ളവര്‍ 9633054325, 9846659237 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."