HOME
DETAILS
MAL
വേണമെങ്കില്‍ മന്ത്രിസ്ഥാനം തിരിച്ചെടുക്കട്ടെ: ദേശീയ ട്രഷറര്‍
backup
July 30 2021 | 18:07 PM
കൊല്ലം: മന്ത്രിസ്ഥാനം നല്‍കാനും തിരിച്ചെടുക്കാനും ഇടതുമുന്നണിക്ക് അവകാശമുണ്ടെന്ന് ഐ.എന്‍.എല്‍ ദേശീയ ട്രഷറര്‍ ഡോ. എ.എ അമീന്. മന്ത്രിസ്ഥാനം തിരിച്ചെടുക്കുന്നെങ്കില്‍ എടുക്കട്ടെ എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിസ്ഥാനത്തേക്കാള്‍ വലുത് പാര്‍ട്ടിക്ക് ഐഡിയോളജിയാണ്. എ.പി. അബ്ദുല്‍ വഹാബ് വിഭാഗവുമായി ചേര്‍ന്നുപോകാന്‍ ഒരിക്കലുമാവില്ല. മന്ത്രി അവരുമായി എന്തു ചര്‍ച്ച ചെയ്താലും തീരുമാനമെടുക്കുണ്ടേത് ദേശീയ പ്രസിഡന്റാണ്. ദേശീയ പ്രസിഡന്റിനെ തീവ്രവാദിയെന്നാണ് വഹാബും കൂട്ടരും വിശേഷിപ്പിച്ചത്.
വഹാബും മറ്റ് ആറുപേരും സെക്രട്ടേറിയറ്റ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കോഴിക്കോട് സൗത്തില്‍ മത്സരിച്ച ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ച രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചിരുന്നു. നടപടി ഉറപ്പാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് യോഗത്തില്‍നിന്ന് അവര്‍ ഇറങ്ങിപ്പോയത്.
മാത്രമല്ല ക്വട്ടേഷന്‍ സംഘങ്ങളുമായിട്ടായിരുന്നു ഇവര്‍ എത്തിയത്. വഹാബും കൂട്ടരും ഇറങ്ങിയതോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് ക്രിമിനലുകള്‍ അക്രമം അഴിച്ചുവിടുകയാകുന്നെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.എം ഷെറീഫ്, ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ ആദിനാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."