ഇലന്തൂര്‍ നരബലി: വിഷാദ രോഗിയെന്ന് ലൈല കോടതിയില്‍; മൂന്നു പ്രതികളേയും റിമാന്‍ഡില്‍ വിട്ടു
കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ നടന്ന ഇരട്ട നരബലി കേസിലെ മൂന്നു പ്രതികളും റിമാന്‍ഡില്‍. ഭഗവല്‍ സിങ്, ഭാര്യ ലൈല, മന്ത്രവാദി മുഹമ്മദ് ഷാഫി എന്നിവരെയാണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡിലായ പ്രതികളെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റും.
അന്വേഷണ സംഘത്തിനെതിരെ പരാതിയില്ലെന്ന് ഷാഫി കോടതിയില്‍ വ്യക്തമാക്കി. വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും മറ്റൊരു പ്രതിയായ ലൈലയും വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് എറണാകുളം സിറ്റി ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തില്‍ പ്രതികളെ കൊച്ചിയില്‍ എത്തിച്ചത്. തുടര്‍ന്ന് കടവന്ത്ര പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. റോസ്ലിയെയും പത്മയെയും കൂടാതെ മറ്റ് സ്ത്രീകളെയും പൂജയില്‍ പങ്കെടുപ്പിക്കാന്‍ സമീപിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഷാഫിയെ വിശദമായ ചോദ്യം ചെയ്യാനാണ് പൊലിസ് തീരുമാനം. സമീപകാലത്ത് കൊച്ചിയില്‍ നിന്ന് കാണാതായ സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങളും പൊലിസ് ശേഖരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."