
മലബാര്‍ മഹാസമരത്തിന് നൂറ് വയസ്; വായനക്കിതാ ചരിത്രസത്യങ്ങളുടെ ചോരവീണ ഒരു നോവല്‍കൂടി
മലപ്പുറം: മലബാര്‍ മഹാസമരത്തിന് നൂറുവയസുതികയുമ്പോള്‍ 1840 മുതല്‍ 1921 വരേയുള്ള പോരാട്ട ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഒരു നോവല്‍ കൂടി വായനക്ക്. പത്രപ്രവര്‍ത്തകനായ ഹംസ ആലുങ്ങലാണ് അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ മുന്നൂറില്‍പ്പരം പേജുകളുള്ള നോവല്‍ എഴുതിയിരിക്കുന്നത്. ചുവന്ന മേഘങ്ങള്‍, ചരിത്രത്തിന്റെ നിറം ചുവപ്പാണ്, വിലാപ സന്ധ്യകള്‍, കിലാപത്തുകാലം, എന്നിങ്ങനെ നാലു ഭാഗങ്ങളാണ് നോവലിനുള്ളത്. ഇതില്‍ ചരിത്രത്തിന്റെ നിറം ചുവപ്പാണ്, എന്ന ഭാഗങ്ങള്‍ നാളെ പുറത്തിറങ്ങുന്ന സുപ്രഭാതം ഞായര്‍ പ്രഭാതത്തില്‍ വായിച്ചു തുടങ്ങാം.
[caption id="attachment_964677" align="alignnone" width="630"]
ഹംസ ആലുങ്ങല്‍[/caption]
മലബാര്‍ കലാപകാലത്ത് ബ്രിട്ടിഷ് പൊലിസിലെ ഉദ്യോഗസ്ഥനായിരുന്ന സാര്‍ജന്റ് എ.എച്ച് ആന്‍ഡ്രൂസിന്റെ ഭാര്യയുടേതടക്കമുള്ള നാല് ഡയറിക്കുറിപ്പുകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. 1840 കളില്‍ മലബാറില്‍ ജീവിച്ചിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരും കുടുംബങ്ങളും ആ കാലഘട്ടത്തിലെ കര്‍ഷകരും നേതാക്കളും ജന്മികളും നോവലില്‍ പുനര്‍ജനിക്കുന്നു.
ഇതുവരേ പുറത്തുവന്നിട്ടില്ലാത്ത ഡയറിക്കുറിപ്പുകള്‍ അറിയപ്പെടാത്ത കാലത്തിന്റെ ചോരച്ചുവപ്പാണ് തുറക്കുന്നത്. ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടെ സ്വകാര്യമായ കത്തിടപാടുകളിലും കുറിപ്പുകളിലും സംഭാഷണങ്ങളിലും നിക്ഷ്പക്ഷമായി ആ കാലഘട്ടത്തെ വിലയിരുത്തുന്നു. ഒട്ടേറെ ഞെട്ടിക്കുന്ന വിവരങ്ങളും ഇതിലൂടെ ഇതള്‍ വിരിയുന്നു.
പതിനായിരക്കണക്കിനു മനുഷ്യരെ മരണത്തിലേക്കുചവിട്ടിത്താഴ്ത്തിയ മലബാര്‍ കലാപത്തിന് 2021 ആഗസ്റ്റിലാണ് നൂറ് വര്‍ഷം പൂര്‍ത്തിയാകുന്നത്. ഒന്നാം സ്വാതന്ത്ര്യസമരകാലത്തിനും മുമ്പുള്ള മലബാറിലെ കാര്‍ഷിക കലാപങ്ങള്‍, ഗറില്ലാ യുദ്ധങ്ങള്‍, കൊളോണിയല്‍ ഭരണകൂട ഭീകരതകള്‍, കനല്‍വഴിയിലെ പോരാട്ടവീര്യങ്ങള്‍, ചേരൂര്‍ കലാപം, തൃക്കാളൂര്‍ ലഹള, മുട്ടിച്ചിറ യുദ്ധം, മഞ്ചേരി, മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് യുദ്ധങ്ങള്‍, ഉമര്‍ ഖാസി, മമ്പുറം തങ്ങന്‍മാരുടെ ആത്മീയ നേതൃത്വം, നാടുകടത്തല്‍, ജില്ലാകലക്ടര്‍ എച്ച്.വി കനോലി വധം, ആന്തമാന്‍, ബെല്ലാരി ജയില്‍ ജീവിതങ്ങള്‍ ഇവയെല്ലാം നോവലില്‍ ഇരമ്പിമറിയുന്നു. 1840കളില്‍ തുടങ്ങി 1921ലെ വാഗണ്‍ കൂട്ടക്കുരുതിയിലവസാനിക്കുന്ന നോവലിന് അന്‍പത് അധ്യായങ്ങളുണ്ട്.
ഒരുഭാഗത്ത് പൂര്‍ണമായും വാഗണ്‍കൂട്ടക്കുരുതിയില്‍ മരിച്ചവരും ജീവിതത്തിലേക്കു തിരിച്ചുവന്നവരും തന്നെയാണ് പ്രധാന കഥാപാത്രങ്ങള്‍. ഈ ദുരന്തത്തിനുത്തരവാദിയായ പോലിസ് ഉദ്യോഗസ്ഥന്‍ സാര്‍ജന്റ് ആന്‍ഡ്രൂസിന്റെ ഭാര്യ ആ കൂട്ടക്കുരുതിയുടെ ഉള്ളറ രഹസ്യങ്ങള്‍ തുറന്നെഴുതുന്നുണ്ട്. ചരിത്രവും ഭാവനയും സമ്മേളിക്കുന്ന നോവലില്‍ പ്രണയവും പ്രതികാരവും കാത്തിരിപ്പും എല്ലാം പറയുന്നു. നോവലിന്റെ നാലു ഭാഗവും എഴുതിതീര്‍ത്തതായും വൈകാതെ തുടര്‍ നോവലായി പ്രസിദ്ധീകരിച്ച ശേഷം പുസ്തകമാക്കുമെന്നും എഴുത്തുകാരന്‍ ഹംസ ആലുങ്ങല്‍ പറഞ്ഞു. മലബാര്‍ കലാപത്തെക്കുറിച്ച് ഒട്ടേറെ സാഹിത്യരചനകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒന്നാം സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ മലബാര്‍ ജീവിതം പ്രമേയമാകുന്ന നോവല്‍ ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജന്മിത്വത്തിനും കൊളോണിയല്‍ ഭരണകൂട കാടത്തത്തിനുമെതിരേ ചോരകൊണ്ടെഴുതിയ ആത്മത്യാഗമായിരുന്നു മലബാര്‍ മാപ്പിളമാര്‍ക്ക് മലബാര്‍ സമരം. അതിനിടയില്‍ പൊരുതി വീണവര്‍ പതിനായിരങ്ങള്‍. നാടുകടത്തപ്പെട്ടവര്‍ക്കു കയ്യും കണക്കുമില്ല, അറുപതിനായിരത്തിലധികം മനുഷ്യരെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചു. നൂറുകണക്കിനുപേരെ തൂക്കിലേറ്റി, അംഗവൈകല്യം സംഭവിച്ചവര്‍, അനാഥര്‍, മനോരോഗത്തിന്റെ പിടിയിലമര്‍ന്നവര്‍, കാണാതായവരെ കാത്തിരിക്കുന്നവര്‍, തിരിച്ചുവരാത്തവര്‍ക്കുവേണ്ടി അന്വേഷണങ്ങളിലേര്‍പ്പെട്ടവര്‍. ദുരൂഹമായ ആ ദുരന്തങ്ങളും നോവലില്‍ ഇതള്‍ വിരിയുന്നുണ്ട്.
മലപ്പുറം ജില്ലയിലെ കാളികാവ് അഞ്ചച്ചവടി സ്വദേശിയായ ഹംസ ആലുങ്ങല്‍ നേരത്തെ അന്‍പതുകളിലെ കിഴക്കന്‍ ഏറനാട്ടിലെ കമ്മ്യൂണിസ്റ്റ് ജീവിതം പറഞ്ഞ ഇങ്ക്വിലാബ് എന്ന നോവല്‍ രചിച്ചിട്ടുണ്ട്. ഈ നോവലിപ്പോള്‍ അഞ്ചാം പതിപ്പിലെത്തി. സഖാവ് കുഞ്ഞാലിയുടെ ജീവചരിത്രമുള്‍പ്പെടെ 15 ലേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന് പത്രപ്രവര്‍ത്തനമേഖലയില്‍ സംസ്ഥാന ദേശീയമാധ്യമ പുരസ്‌കാരങ്ങളടക്കം 18ലേറെ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു
Kerala
• 5 hours ago
ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ
crime
• 5 hours ago
ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ
International
• 6 hours ago
കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം
Kerala
• 6 hours ago
കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്
Kerala
• 6 hours ago
കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
Kuwait
• 6 hours ago
ഒരു വീട്ടിൽ 800 പേർ; വീണ്ടും ഞെട്ടിച്ച് വോട്ടർ പട്ടിക; മഹാരാഷ്ട്രയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം
National
• 7 hours ago
'ക്രിസ്റ്റ്യാനോ തിരിച്ചുവന്ന് യുണൈറ്റഡിനെ വീണ്ടും രക്ഷിക്കും'; പക്ഷേ കളത്തിനുള്ളിലല്ല; വെളിപ്പെടുത്തലുമായി മുൻ യുണൈറ്റഡ് താരം
Football
• 7 hours ago
ട്രാഫിക് പിഴകളിൽ 35ശതമാനം വരെ ഇളവ്; പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ പുതിയ പദ്ധതിയുമായി അബൂദബി പൊലിസ്
uae
• 7 hours ago
കെയ്ൻ വില്യംസൺ ഇന്ത്യൻ വൈറ്റ് ബോൾ ഡ്രീം ടീം തെരഞ്ഞെടുത്തു; ടീമിൽ ഇടമില്ലാതെ ഇന്ത്യൻ കീരിട വിജയങ്ങളിലെ നിർണായക താരം
Cricket
• 7 hours ago
കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി വിജയ്; ദീപാവലി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അണികളോട് ആഹ്വാനം
National
• 7 hours ago
ഗ്ലോബൽ വില്ലേജ് പാർക്കിംഗ്: പ്രീമിയം സോണിന് Dh120, P6-ന് Dh75; മറ്റ് സോണുകൾ സൗജന്യം
uae
• 7 hours ago
ചൈനയുടെ അപൂർവ ധാതു ആധിപത്യം തകർക്കാൻ ഇന്ത്യ; റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ശ്രമം
National
• 8 hours ago
പോര്‍ച്ചുഗലില്‍ മുഖം പൂര്‍ണമായി മൂടുന്ന വസ്ത്രങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്
International
• 8 hours ago
ധാക്ക വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
International
• 9 hours ago
ജെഎൻയുവിൽ എബിവിപി പ്രവർത്തകരുടെ ആക്രമണം; മുസ്ലിം വിദ്യാർഥികളെ ഐഎസ്ഐ ഏജന്റുമാർ എന്ന് വിളിച്ച് അപമാനിച്ചതിനെതിരെ അന്വേഷണം
National
• 9 hours ago
വെറുതേ ഫേസ്ബുക്കിൽ കുത്തിക്കൊണ്ടിരുന്നാൽ ഇനി 'പണി കിട്ടും'; മെറ്റയുടെ പുതിയ ജോബ്സ് ഫീച്ചർ വീണ്ടും അവതരിപ്പിച്ചു
Tech
• 9 hours ago
സംസ്ഥാന സ്കൂള്‍ ഒളിംപിക്സ്: കിരണ്‍ പുരുഷോത്തമന് മികച്ച റിപ്പോര്‍ട്ടര്‍
Kerala
• 10 hours ago
ട്രാഫിക് നിയമം ലംഘിക്കുമ്പോൾ ഓർക്കുക, എല്ലാം 'റാസെദ്' കാണുന്നുണ്ട്; ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഉപകരണവുമായി ഷാർജ പൊലിസ്
uae
• 8 hours ago
കടം ചോദിച്ചു കൊടുത്തില്ല; സ്വര്‍ണം മോഷ്ടിക്കാൻ പൊലിസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു
Kerala
• 9 hours ago
പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി
Kerala
• 9 hours ago