HOME
DETAILS

മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി ഉറക്കത്തിൽ മരണപ്പെട്ടു

  
backup
July 31 2021 | 12:07 PM

death-in-saudi-31-07-21

റിയാദ്: സഊദിയിലെ ജിസാനിൽ ഉറക്കത്തിനിടെ മലപ്പുറം സ്വദേശി മരണപ്പെട്ടു.
മൂന്നിയൂർ ആലിൻ ചുവട് സ്വദേശി തച്ചറക്കൽ ജഅഫർ (54) ആണ് അബൂ അരീശിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്. ജോലി ചെയ്യുന്ന ബ്രോസ്റ്റ് കടയിൽ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹ ജോലിക്കാരൻ റൂമിൽ വന്ന് നോക്കിയപ്പോഴാണ് ബെഡ്ഡിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടനെ റെഡ്ക്രസൻ്റിനെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരെത്തെ നടന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം അബൂ അരീഷ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

സഊദിയിലും യു എ ഇ യിലും മസ്ക്കത്തിലുമായി കാൽ നൂറ്റാണ്ടിൽ അധികം കാലം പ്രവാസിയായിരുന്ന ഇദ്ദേഹം ആറു മാസം മുമ്പാണ് അബൂ അരീഷിൽ എത്തിയത്. നേരത്തെ ബെയ്ഷിലും ഷഖീഖ് ലും മറ്റും ജോലി ചെയ്തിരുന്നു. നാട്ടിൽ പോയി വന്നിട്ട് നാല് വർഷം പിന്നിട്ടു. പുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെയാണ് ജഅഫറിൻ്റെ വിയോഗം.

പരേതരായ തച്ചറക്കൽ കമ്മദ്- ഉണ്ണിയാലുങ്ങൽ പാത്തുമ്മ ദമ്പതികളുടെ പുത്രനാണ്.
ഭാര്യ: ഉമ്മുഹബീബ. മക്കൾ: റംല, റഹ്മത്ത്, റഫാ ജാസ്മിൻ, മുഹമ്മദ് റബീഹ്. മരുമക്കൾ: ജലീൽ പന്താരങ്ങാടി, ഇഖ്ബാൽ പാലായി. പരേതരായ ഹൈദർ, കദീജ, ആയിശ എന്നവർ സഹോദരരാണ്.

മൃതദേഹം ഇവിടെ തന്നെ ഖബറടക്കാനുള്ള നടപടികൾ നടന്നു വരികയാണ്. ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഖാലിദ് പട്ല, അബ്ദുല്ലത്തീഫ് കൊളപ്പുറം, മുഹമ്മദ് റാഫി ഉള്ളണം, മൻസൂർ കുണ്ടോട്ടി എന്നിവർ രംഗത്തുണ്ട്. പിതൃസഹോദര പുത്രൻ മജീദ് തച്ചറക്കൽ ജിദ്ദയിലും ബന്ധു റഷീദ് കിഴിശ്ശേരി അബൂ അരീഷിലും ഉണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago