HOME
DETAILS

മലബാര്‍ കലാപത്തിന് 100 വയസ്; പോരാട്ടവീര്യങ്ങളുമായി ഒരു നോവല്‍ കൂടി വായനക്ക്

  
backup
August 01 2021 | 04:08 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-100-%e0%b4%b5%e0%b4%af%e0%b4%b8%e0%b5%8d

 


നിലമ്പൂര്‍: മലബാര്‍ മഹാസമരത്തിന് നൂറുവയസ് പൂര്‍ത്തിയാകുമ്പോള്‍ 1840 മുതല്‍ 1921 വരെയുള്ള പോരാട്ട ജീവിതം പറയുന്ന ഒരു നോവല്‍ കൂടി വായനക്ക്. പത്രപ്രവര്‍ത്തകനായ ഹംസ ആലുങ്ങലാണ് അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ മൂന്നൂറില്‍പരം പേജുകളുള്ള നോവല്‍ എഴുതിയിരിക്കുന്നത്. മലബാര്‍ കലാപകാലത്ത് ബ്രിട്ടിഷ് പൊലിസില്‍ തിരൂരിലെ തടവുകാരെ ശ്രദ്ധിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സാര്‍ജന്റ് എ.എച്ച് ആന്‍ഡ്രൂസിന്റെ ഭാര്യയുടെ ഡയറിക്കുറിപ്പുകളിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. 1840കളില്‍ മലബാറില്‍ ജീവിച്ചിരുന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥരും കുടുംബങ്ങളും ആ കാലഘട്ടത്തിലെ മാപ്പിളകര്‍ഷകരും നേതാക്കളും നോവലില്‍ പുനര്‍ജനിക്കുന്നു.


പതിനായിരക്കണക്കിനു മനുഷ്യരെ മരണത്തിലേക്കുചവിട്ടിത്താഴ്ത്തിയ മലബാര്‍ കലാപമെന്ന വലിയ ദുരന്തത്തിന് 2021 ഓഗസ്റ്റിലാണ് 100 വയസ് പൂര്‍ത്തിയാകുന്നത്. ഒന്നാം സ്വാതന്ത്ര്യസമരകാലത്തിനുമുമ്പുള്ള മലബാറിലെ മുസ്‌ലിം ജീവിതമാണ് പ്രമേയം. കാര്‍ഷിക കലാപങ്ങള്‍, ഗറില്ലായുദ്ധങ്ങള്‍, കൊളോണിയല്‍ ഭരണകൂട ഭീകരതകള്‍, കനല്‍വഴിയിലെ പോരാട്ടവീര്യങ്ങള്‍, ചേരൂര്‍ കലാപം, തൃക്കാളൂര്‍ ലഹള, മുട്ടിച്ചിറ യുദ്ധം, മഞ്ചേരി, മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് യുദ്ധങ്ങള്‍, മമ്പുറം തങ്ങന്‍മാരുടെ ആത്മീയനേതൃത്വം, നാടുകടത്തല്‍, ജില്ലാ കലക്ടര്‍ എച്ച്.വി കനോലിയുടെ വധം ഇവയെല്ലാം നോവലില്‍ പുനരവതരിപ്പിക്കപ്പെടുന്നു. 1840ല്‍ തുടങ്ങി 1921 ലെ വാഗണ്‍ ദുരന്തത്തിലവസാനിക്കുന്ന നോവലിന് അന്‍പത് അധ്യായങ്ങളുണ്ട്. ഒരുഭാഗത്ത് പൂര്‍ണമായും വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരും ജീവിതത്തില്‍ നിന്നു തിരിച്ചുവന്നവരുമാണ് കഥാപാത്രങ്ങളാകുന്നത്. വൈകാതെ തുടര്‍ നോവലായി പ്രസിദ്ധീകരിക്കുമെന്ന് എഴുത്തുകാരന്‍ ഹംസ ആലുങ്ങല്‍ പറഞ്ഞു.
കിലാപത്തുകാലം, ചുവന്ന മേഘങ്ങള്‍, ചരിത്രത്തിന്റെ നിറം ചുവപ്പാണ്. മരണ വാഗണ്‍ എന്നിങ്ങനെ നാലുഭാഗങ്ങളാണ് നോവലിനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  21 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  27 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago