HOME
DETAILS

ലോണ്‍ ആപ്പുകളും 72 വെബ്‌സൈറ്റുകളും നീക്കം ചെയ്യണം; ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കേരള പൊലിസ് നോട്ടിസയച്ചു

  
backup
September 23, 2023 | 11:23 AM

loan-apps-and-72-websites-should-be-removed-lates

ലോണ്‍ ആപ്പുകളും 72 വെബ്‌സൈറ്റുകളും നീക്കം ചെയ്യണം

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യ കേസുകളില്‍ കര്‍ശന നടപടിയുമായി കേരള പൊലിസ്. 72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും പൊലീസ് നോട്ടീസ് നല്‍കി. കേരളാ പൊലീസ് സൈബര്‍ ഓപ്പറേഷന്‍ എസ് പിയാണ് നോട്ടീസ് നല്‍കിയത്. തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അനധികൃത ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ചൈന, മൗറീഷ്യസ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള വെബ്‌സൈറ്റുകളിലാണെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുളള പരാതികള്‍ അറിയിക്കാന്‍ പൊലീസ് വാട്‌സ്ആപ്പ് നമ്പര്‍ ഒരുക്കിയിരുന്നു. 94 97 98 09 00 എന്ന നമ്പറിലാണ് പരാതി നല്‍കേണ്ടത്. 24 മണിക്കൂറും പൊലീസിനെ വിവരങ്ങള്‍ അറിയിക്കാം. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ നീക്കം; ഷാർജ പൊലിസ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്

uae
  •  4 days ago
No Image

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതച്ചടങ്ങുകളിൽ പങ്കെടുക്കരുത്; ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്

Kerala
  •  4 days ago
No Image

ഇ20 പെട്രോള്‍ അടിച്ച് വാഹനം കേടായി; പുതിയ വാഹനവും ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി

latest
  •  4 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ദുരന്തം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  4 days ago
No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  4 days ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  4 days ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  4 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  4 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  4 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  4 days ago