HOME
DETAILS
MAL
മുഖ്യമന്ത്രി ഉല്ലാസത്തിലല്ല; വിദേശയാത്ര നാടിന്റെ വികസനത്തിനെന്ന് എം.വി ഗോവിന്ദന്
backup
October 13 2022 | 07:10 AM
ദുബൈ: മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ആക്ഷേപങ്ങള്‍ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.വിദേശയാത്ര നാടിന്റെ വികസനത്തിന് വേണ്ടിയാണ്.ഇത് ഉല്ലാസത്തിന് വേണ്ടിയല്ല. കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനം വില കുറഞ്ഞതെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുബൈ സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് വി മുരളീധരന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്ത് ഹീന കുറ്റകൃത്യം നടത്തിയാലും രക്ഷപ്പെടാം എന്ന ആത്മവിശ്വാസം പിണറായി വിജയന് ഭരിക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഉണ്ട്. ജനങ്ങള്‍ പ്രാണഭയത്തില്‍ നില്ക്കുമ്പോള് മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉല്ലാസയാത്രയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാണ് എം വി ഗോവിന്ദന് മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."