കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഗുരുതര വീഴ്ചയെന്ന് എംവി ഗോവിന്ദന്‍, മുഖത്തേറ്റ കറുത്ത പാടെന്ന് സ്പീക്കര്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഗുരുതര വീഴ്ചയെന്ന് എംവി ഗോവിന്ദന്‍, മുഖത്തേറ്റ കറുത്ത പാടെന്ന് സ്പീക്കര്‍
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു തെറ്റിനെയും പൂഴ്ത്തിവയ്ക്കാനില്ല. തെറ്റ് തിരുത്തല്‍ നടപടിയെടുത്തുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂരെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സഹകരണ മേഖലയില്‍ ചില തെറ്റായ പ്രവണതകളുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. സഹകാരികള്‍ക്ക് നല്ല ജാഗ്രത വേണമെന്നും അടിക്കാന്‍ സഹകരണ മേഖല വടി കൊടുക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.
ഇത് സിപിഎം കൊള്ളയെന്ന് വരുത്താനുള്ള നീക്കത്തെ തുറന്നുകാട്ടും. ഇഡിക്ക് ബലപ്രയോഗം നടത്താന്‍ അധികാരമില്ല. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകര്‍ക്കാന്‍ വച്ച പാത്രം മാറ്റിക്കോ. അതിനു വഴങ്ങാന്‍ മനസ്സില്ല. ജനങ്ങളെ മുന്‍നിര്‍ത്തി പ്രതിരോധിക്കും. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സിപിഎം നേതാക്കളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. ഇഡിയുമായി പ്ലാന്‍ ചെയ്ത് ഇത് സിപിഎം നടത്തുന്ന കൊള്ളയാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. മാധ്യമ ശ്യംഖല ഇഡിയുടെ ഈ അജണ്ട അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേ സമയം കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂരെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സഹകരണ മേഖലയില്‍ ചില തെറ്റായ പ്രവണതകളുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. സഹകാരികള്‍ക്ക് നല്ല ജാഗ്രത വേണമെന്നും അടിക്കാന്‍ സഹകരണ മേഖല വടി കൊടുക്കരുതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."