സ്മിജിന്റെ ചികിത്സയ്ക്ക് സര്‍ക്കാര്‍ മൂന്നു ലക്ഷം നല്‍കും
തിരുവനന്തപുരം: പാലക്കാട് സ്വദേശി സ്മിജിന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി മൂന്നു ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബൈക്ക് അപകടത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശി കിഷോര്‍ കുമാറിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കും. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍കോട് സ്വദേശി ശാശ്വതി ദിനേശിന് ഒരു ലക്ഷം രൂപ നല്‍കും.
കാസര്‍കോട് സ്വദേശി സ്വരാഗിന് മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് മൂന്നു ലക്ഷം രൂപ നല്‍കും. കാസര്‍കോട് സ്വദേശി കെ.വി പവിത്രന് വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് മൂന്നു ലക്ഷം രൂപ നല്‍കാനു തീരുമാനിച്ചു.
ബ്ലഡ് കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോട്ടയം സ്വദേശി രേഷ്മ കെ. ബാബുവിന് ഒരു ലക്ഷം രൂപ നല്‍കും. വാഹനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി റിജു ജോസഫ് ചാക്കോയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കും. പത്തനംതിട്ട സ്വദേശി സാബു ജോസഫിന് വൃക്കമാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് മൂന്നു ലക്ഷം രൂപ നല്‍കും. തൃശൂര്‍ സ്വദേശി കെ.വി ബിജുവിന് മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് മൂന്നു ലക്ഷം രൂപ നല്‍കും.
എറണാകുളം സ്വദേശി തുളസീധരന്‍പിള്ളയ്ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് മൂന്നു ലക്ഷം രൂപ നല്‍കും. എറണാകുളം സ്വദേശി വി.കെ നസീറിന് ഹൃദയം മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് മൂന്നു ലക്ഷം രൂപ നല്‍കും. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശി റോയി തോമസിന് ഒരു ലക്ഷം രൂപ നല്‍കും. കരളില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി ജി. ബാലസുബ്രഹ്മണ്യന് ഒരു ലക്ഷം രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."