HOME
DETAILS

മാധ്യമങ്ങളെക്കുറിച്ചുതന്നെ

  
backup
September 24 2023 | 01:09 AM

about-the-media-itself

മാധ്യമങ്ങളെക്കുറിച്ചുതന്നെ

ജാലകം, പി.കെ പാറക്കടവ്

എനിക്കറിയാം ഞാന്‍ വേണ്ടത്ര സ്പഷ്ടമാക്കുന്നില്ല. വിമര്‍ശകരെ സന്തുഷ്ടരാക്കാന്‍
അല്ലെങ്കില്‍ വേണ്ടത്ര
വക്രവഴി സ്വീകരിക്കുന്നില്ല.
വാങ്മയ ചിത്രങ്ങള്‍
എന്നില്‍ നിന്ന് രക്ഷപ്പെടുന്നു.
കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ
മൃതദേഹങ്ങള്‍ മറയ്ക്കാന്‍
മൃദുലവും പ്രസാദാത്മകവുമായ
വാക്കുകളെനിക്ക് കണ്ടെത്താനാവുന്നില്ല
റോം ഡ്യൂറോം എഴുതിയ ആഫ്രോഅമേരിക്കന്‍ കവിതയില്‍ നിന്ന്.

മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് നാം ഏറെയേറെ വാചാലരാവാറുണ്ട്. ആരാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് എന്നതും പ്രാധാന്യമേറിയതാണ്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ മനസുകളെയും നിയന്ത്രിക്കുന്നു എന്ന് പറയാറുണ്ട്.
പ്രതിപക്ഷ സഖ്യകക്ഷികളായ ഇന്ത്യ 14 വാര്‍ത്താ അവതാരകരെയും അവരുടെ ചാനല്‍ ചര്‍ച്ചാ വേളകളും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനു ശേഷം 'മാധ്യമ സ്വാതന്ത്ര്യ'ത്തെക്കുറിച്ച് ചിലരെങ്കിലും വാചാലരാവുന്നത് നാം കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റിപബ്ലിക് ടി.വിയടക്കം ഒട്ടേറെ ചാനലുകള്‍ ഭരണകൂടത്തിന്റെ അരുമയായ അടുക്കളപ്പൂച്ചകളായി മാറുകയും കോണ്‍ഗ്രസിനെതിരേയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേയും മാത്രം ഗര്‍ജ്ജിക്കുകയും ചെയ്യുന്ന തമാശ നാം കാണുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളുടെ തലക്കെട്ടുകളില്‍ തന്നെ അവരുടെ രാഷ്ട്രീയം വെളിപ്പെടുന്നുണ്ട്. കേരളത്തിലെ പ്രധാന ചാനലുകളും കേരളത്തിലെ ഭരണത്തിനെതിരേ വിമര്‍ശനമുന്നയിക്കാറുണ്ടെങ്കിലും കേന്ദ്ര നയങ്ങളെ നോവിപ്പിക്കുന്നതില്‍ നിന്ന് ആവുന്നത്ര വിട്ടുനില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഇവിടെ നമ്മുടെ നാട്ടിലെ ചാനല്‍ ചര്‍ച്ചകളില്‍ പോലും യു.ഡി.എഫിനും എല്‍.ഡി.എഫിനും നല്‍കുന്ന അത്ര പ്രാധാന്യം പൂജ്യം സീറ്റുള്ള ബി.ജെ.പിക്കും നല്‍കി 'നിഷ്പക്ഷരായി നിലകൊള്ളാന്‍' ശ്രമിക്കുന്നവരുടെ ഉള്ളിലിരിപ്പ് ആര്‍ക്കാണറിയാത്തത്?

കോര്‍പറേറ്റ്ഹിന്ദുത്വ താല്‍പര്യത്തിന് ഹാനികരമാകുന്നതൊന്നും ചര്‍ച്ചയില്‍ വരാതിരിക്കാനുള്ള ശ്രമവും ഇന്ന് തിരിച്ചറിയപ്പെടുന്നുണ്ട്.

വാര്‍ത്താസമ്മേളനം നടത്താത്ത ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് അദ്ദേഹത്തെ പുകഴ്ത്തുന്ന നമ്മുടെ പത്രമാധ്യമങ്ങള്‍ പലപ്പോഴും മറന്നുപോകുന്നു. '2019 മെയ് 17ന് നടന്ന വാര്‍ത്താസമ്മേളനത്തിലാകട്ടെ 30 മിനിറ്റ് നേരവും അദ്ദേഹം നിശബ്ദനായിരുന്നു. അദ്ദേഹത്തോടുള്ള ചോദ്യങ്ങള്‍ക്ക് അടുത്തിരുന്ന അമിത്ഷായാണ് ഉത്തരം നല്‍കിയത്. പ്രൊപഗണ്ട വിദഗ്ധരായ ചില ടി.വി അവതാരകരുമൊത്ത് ചില അഭിമുഖ നാടകങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍ ഉന്നയിക്കപ്പെട്ട ലളിതമായ ചോദ്യങ്ങളാവട്ടെ സ്വയം പുകഴ്ത്തിയുള്ള ചെറുപ്രസംഗങ്ങള്‍ കണക്കെയുള്ള ഉത്തരങ്ങള്‍ക്ക് വേണ്ടിയുള്ളവയായിരുന്നു.

പക്ഷേ, മാധ്യമ ഉടമകളും എഡിറ്റര്‍മാരും ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന നിലയില്‍ തങ്ങളുടെ ദൗത്യത്തില്‍ വിട്ടുവീഴ്ച ചെയ്ത് അദ്ദേഹത്തിന്റെ ഇംഗിതത്തിന് വഴങ്ങിയതിന്റെ ഫലമായി മോദി ടെലിവിഷനും പത്രങ്ങളും മുഖേന സംസാരിച്ചുകൊണ്ടിരിക്കുന്നു. ടെലിവിഷന്‍ ചാനലുകള്‍ പലപ്പോഴും മോദിയുടെ രാഷ്ട്രീയ, തെരഞ്ഞെടുപ്പ് പ്രചാരണപ്രസംഗങ്ങള്‍ മുഴുവനായി സംപ്രേഷണം ചെയ്യുന്നു. നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ തങ്ങളുടെ കാമറകളില്‍നിന്നല്ല, മറിച്ച് ഭാരതീയ ജനതാപാര്‍ട്ടിയുടെ കാമറകളില്‍ നിന്നാണ് എന്ന കാര്യം പ്രേക്ഷകരോട് പറയാതെ തന്നെ. (അഞ്ജലി മോഡിയുടെ 'മാധ്യമവിശ്വാസ്യത എങ്ങനെ വീണ്ടെടുക്കാം' എന്ന ലേഖനത്തില്‍ നിന്ന്)

വലിയ അളവില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത ചോര്‍ന്നുപോയി എന്നുള്ളത് സത്യമാണ്. മാധ്യമങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് എതിരായ ചില വാര്‍ത്തകളെങ്കിലും പൂഴ്ത്തിവയ്ക്കാറുണ്ട്. ചില പ്രത്യേക തലക്കെട്ടുകളോടെ വാര്‍ത്തകളെ വളച്ചൊടിക്കാറുണ്ട്. മാധ്യമങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും പൂഴ്ത്തിവയ്ക്കുന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ 'ഫെയ്ക്' ഏതാണ്, യാഥാര്‍ഥ്യം ഏതാണ് എന്നറിയാതെ നാം നട്ടം തിരിയാറുമുണ്ട്.
'ഭീകരത' തുടങ്ങിയ ചില പദങ്ങള്‍ ചില പ്രത്യേക സമുദായങ്ങള്‍ക്ക് മാത്രം ചാര്‍ത്തിക്കൊടുക്കുന്ന രീതിയും നമ്മുടെ പത്രമാധ്യമങ്ങള്‍ക്കുണ്ട്.

ഭരണകൂടത്തിന്റെ എല്ലാ സ്ഥാപനങ്ങളെയും തങ്ങളുടേതാക്കുക എന്നതാണ് ഫാസിസത്തിന്റെ രീതി. യുക്തിയുടെയും സ്വതന്ത്ര ചിന്തയുടെയും നിരാസവും കപട ദേശീയതയും വ്യത്യസ്തതകളോടുള്ള ഭയവും സാങ്കല്‍പിക ശത്രുവിനെ സൃഷ്ടിക്കലുമൊക്കെയാണ് ഫാസിസത്തിന്റെ ലക്ഷണങ്ങളെന്ന് ഉംബാര്‍ട്ടോ എക്കോ ചൂണ്ടിക്കാട്ടുന്നുണ്ട്. നമ്മുടെ മാധ്യമ പ്രവര്‍ത്തകരെങ്കിലും ജാഗ്രതക പുലര്‍ത്തേണ്ടതുണ്ട്.
നാളെ, അവരുടെ അടഞ്ഞ വാതിലുകളിലും ഒരു മുട്ട് കേള്‍ക്കാം.

കഥയും കാര്യവും പൊടിയാണ് മര്‍ത്ത്യനെന്നറിയുന്നവന്‍ പോലും പൊടിവീണ കണ്ണിലെപ്പൊടി കാണില്ല. (അയ്യപ്പപ്പണിക്കര്‍പൊടിപൂരം)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago