വെറ്ററിനറി: അഖിലേന്ത്യാ അലോട്ട്മെന്റ് 25 വരെ
വെറ്ററിനറി: അഖിലേന്ത്യാ അലോട്ട്മെന്റ് 25 വരെ
അന്‍വര്‍ മുട്ടാഞ്ചേരി
(കരിയര്‍ വിദഗ്ധന്‍)
ദേശീയ തലത്തില്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ വെറ്ററിനറി കോളജുകളിലെ അഖിലേന്ത്യാ കോട്ടയായ 15 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ആരംഭിച്ചു.
സെപ്റ്റംബര്‍ 25 ന് രാത്രി 11:15 വരെ ഒന്നാം റൗണ്ടിനായി രജിസ്റ്റര്‍ ചെയ്ത്, ചോയിസ് ഫില്ലിംഗ് നടത്താം. ആകെ 744 സീറ്റുകളുണ്ട്. കേരളത്തില്‍ മണ്ണുത്തിയില്‍ (തൃശ്ശൂര്‍) 19 സീറ്റും പൂക്കോട് (വയനാട്)15 സീറ്റുകളുമാണുള്ളത്.
അപേക്ഷകര്‍ നീറ്റ് യു.ജി 2023 യോഗ്യത നേടിയിരിക്കണം ( അന്‍പതാം പെര്‍സന്റയില്‍ സ്കോര്‍ നേടണം. സംവരണക്കാര്‍ക്ക് ഇളവുണ്ട് ) . ഇംഗ്ലിഷ്, ഫിസിക്സ്,കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങള്‍ ഓരോന്നും ജയിച്ച്, മൊത്തം 50 ശതമാനം മാര്‍ക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിക്കണം.
പട്ടിക വിഭാഗക്കാര്‍ക്ക് 47.5 ശതമാനം മതി. ഓണ്‍ലൈന്‍ കൗണ്‍സിലിങ് പ്രക്രിയയില്‍ 4 റൗണ്ടുകളുണ്ട് റൗണ്ട് 1, റൗണ്ട് 2, മോപ്പ് അപ് റൗണ്ട്, സ്ട്രേ റൗണ്ട് എന്നിവ. ചോയ്സ് ഫില്ലിംഗിനായി vci.admissions.nic.in വഴി രജിസ്റ്റര്‍ ചെയ്യണം.1000 രൂപയാണ് ഫീസ് .
ഇ .ഡബ്ല്യു.എസ്/ഒ.ബി.സി വിഭാഗക്കാര്‍ക്ക് 900 രൂപയും പട്ടിക /ഭിന്നശേഷി / ട്രാന്‍സ് ജന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 500 രൂപയും മതി.
മോപ്പ് റൗണ്ടില്‍ പങ്കെടുക്കാന്‍ 10000 രൂപയും (പട്ടിക, ഭിന്നശേഷി ട്രാന്‍സ് ജന്റര്‍ 5000രൂപ) സ്ട്രേ റൗണ്ടില്‍ 50000 രൂപയും (പട്ടിക, ഭിന്നശേഷി ട്രാന്സ്ജന്ഡര് 25000 രൂപ) അടയ്ക്കണം.
ആദ്യറൗണ്ടില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രണ്ടാം റൗണ്ടില്‍ പുതിയ അപേക്ഷകരായി പണമടച്ച് രജിസ്റ്റര്‍ ചെയ്യാം. ആദ്യ രണ്ട് റൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടും സീറ്റ് കിട്ടാത്തവര്‍ക്ക് മോപ്അപ് റൗണ്ടില്‍ പങ്കെടുക്കാം. പുതിയ രജിസ്ട്രേഷനും അനുവദിക്കും. മോപ്അപ് റൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടും സീറ്റ് ലഭിക്കാത്തവര്‍ക്ക് മാത്രമാണ് സ്ട്രേ റൗണ്ടില്‍ പങ്കെടുക്കാനവസരം.വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റായ vci.admission.nic.in ല്‍ ലഭ്യമാണ് .
ഐ.സി.എ.ആര് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബറേലി, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ജയ്പൂര്‍, കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് ബിക്കാനിര്‍, കോളജ് ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ സയന്‍സ് പട്ന, കോളജ് ഓഫ് വെറ്ററിനറി സയന്‍സസ് ഹിസാര്‍, കോളജ് ഓഫ് വെറ്ററിനറി സയന്‍സസ് ലുധിയാന തുടങ്ങിയവ പ്രവേശനത്തിന് പരിഗണിക്കാവുന്ന മികച്ച സ്ഥാപനങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."