പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നത് വർധിക്കുന്നു; 100 ഒമാനി റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി
പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നത് വർധിക്കുന്നു; 100 ഒമാനി റിയൽ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി
മസ്‌കത്ത്: പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി കർശനമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി. ടൂറിസം സ്ഥലങ്ങളിൽ ഉൾപ്പെടെ മാലിന്യം തള്ളിയാൽ 100 ഒമാനി റിയാൽ (ഇരുപത്തിയൊന്നായിരത്തിലേറെ രൂപ) പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. വിവിധ ഇടങ്ങളിൽ മാലിന്യം തള്ളിയ ചിത്രങ്ങൾ പങ്കുവെച്ചാണ് മുനിസിപ്പാലിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾ കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യം തള്ളിയതിന്റെ ചിത്രങ്ങളാണ് അധികൃതർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. നഗരങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മാലിന്യ പെട്ടികളിൽ മാലിന്യം നിക്ഷേപിക്കാതെ പെട്ടികൾക്ക് സമീപത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പ്രവണത വർധിക്കുന്നതായും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഭുഗർഭ മാലിന്യ പെട്ടികളാണ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളത്. നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ മാലിന്യം പുറത്തേക്ക് കാണാത്ത രീതിയിലുള്ള പെട്ടികൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഇത് അവഗണിച്ച് ഇതിന് സമീപം പുറത്ത് മാലിന്യം നിക്ഷേപിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ഇത് നഗരത്തിന്റെ വൃത്തിയെയും ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുന്ന കാര്യമാണ്. അതിനാലാണ് നിയമം കർശനമായി നടപ്പാക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി അധികൃതർ തീരുമാനിച്ചത്. ഇത്തരത്തിൽ നഗരത്തിൽ എവിടെയെങ്കിലും പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ ഈടാക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."