HOME
DETAILS

ഹിജാബ് കേസിലെ പാതിനീതി

  
backup
October 13 2022 | 20:10 PM

hijab-14-10-2022-editorial-oct


കർണാടകയിലെ ഹിജാബ് നിരോധനക്കേസിൽ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് വിരുദ്ധ വിധികൾ പുറപ്പെടുവിച്ചിരിക്കുന്നു. വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ശരിവച്ചപ്പോൾ ഹൈക്കോടതി വിധി റദ്ദാക്കി ജസ്റ്റിസ് സുധാൻശു ധൂലിയ ഹിജാബ് ധരിക്കാനുള്ള അവകാശം തടയുന്നത് ഭരണഘടനയുടെ 19 (1)എ, 25(1) എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് വ്യക്തമായി പറഞ്ഞു. എന്നാൽ, ഹിജാബ് ധരിച്ചാൽ സ്‌കൂളുകളിൽ ഒരു ഏകീകൃത രൂപം ഉണ്ടാകില്ലെന്ന വാദമായിരുന്നു ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടേത്. കർണാടക സർക്കാർ ഉത്തരവ് ഭരണഘടനയുമായി ഏറ്റുമുട്ടുന്നില്ല. മുസ്‌ലിം പെൺകുട്ടികൾ തലയിൽ ഒരു കഷ്ണം തുണിയിട്ടാൽ യൂനിഫോമിന് ലംഘനമാകില്ലെന്ന് ഹരജിക്കാരുടെ വാദത്തെ യൂനിഫോമിന്റെ നിഘണ്ടുവിലെ ഡിക്ഷണറി അർഥം ചൂണ്ടിക്കാട്ടിയാണ് ഹേമന്ത് ഗുപ്ത വിധി പ്രസ്താവിച്ചത്. യൂനിഫോം നിശ്ചയിച്ചു കഴിഞ്ഞാൽ അത് പിന്തുടരാൻ എല്ലാ വിദ്യാർഥികളും ബാധ്യസ്ഥരാണ്. യുനിഫോമിൽ വെട്ടലോ ചേർക്കലോ അനുവദിച്ചാൽ അതിന്റെ അർഥം നഷ്ടപ്പെടുമെന്നും ഗുപ്ത വിധിയിൽ പറയുന്നു.


കേസ് ഇനി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലേക്ക് വരികയാണ്. മൂന്നംഗ ബെഞ്ച് കേസ് തീർപ്പാക്കാം. അല്ലെങ്കിൽ, ഹരജിക്കാർ ആവശ്യപ്പെട്ടത് പ്രകാരം അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടാം. ബാബരിക്ക് ശേഷം രാജ്യത്തെ മുസ്‌ലിംകളും മതേതര സമൂഹവും ഏറ്റവും ആശങ്കയോടെ നോക്കിക്കണ്ട കേസാണ് ഹിജാബ്. മുസ്‌ലിംകളുടെ സംസ്‌കാരികവും വ്യക്തിപരവുമായ അവകാശങ്ങൾക്കു മേൽ ഭരണകൂടം നടത്തുന്ന െെകയേറ്റത്തിന്റെ പ്രത്യക്ഷമായ ഉദാഹരണമായിരുന്നു സർക്കാർ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഫെബ്രുവരി അഞ്ചിലെ കർണാടക സർക്കാർ ഉത്തരവ്. കർണാടക ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തിന് പിന്നാലെ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ സുപ്രിംകോടതിയുടെ വാതിൽ മുട്ടുന്നത്. എന്നാൽ പാതി വെന്ത നീതി മാത്രമായി അവസാനിക്കാതെ കിടക്കുകയാണ് ഇപ്പോഴും ഹിജാബ് കേസ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം രാജ്യം സുപ്രധാനമായി കാണുന്ന കാലത്ത് ഒരു മതം നിഷ്‌ക്കർഷിക്കുന്ന വസ്ത്രധാരണ ശീലങ്ങൾ പിന്തുടരുന്നുവെന്ന കാരണത്താൽ ആയിരക്കണക്കിന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നുവെന്നതായിരുന്നു ഹിജാബ് കേസിന്റെ കാതൽ.


രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന ഒരു മതത്തെയോ സംസ്‌കാരത്തെയോ അതിന്റെ ആചാരങ്ങളെയോ പിന്തുടർന്ന് ജീവിക്കാനുള്ള പെൺകുട്ടിയുടെ അവകാശം സ്‌കൂളിന്റെ മതിൽക്കെട്ട് കടക്കുന്നതോടെ ഇല്ലാതായിപ്പോകുമോയെന്നതായിരുന്നു ചോദ്യം. സ്വകാര്യതയെന്ന പെൺകുട്ടിയുടെ അവകാശവും മതാചാരം പാലിക്കാനുള്ള ഭരണഘടനാപരമായ അവകാശവും ഒരുത്തരവിലൂടെ ഇല്ലാതാക്കാൻ സർക്കാരിന് അധികാരമുണ്ടാകുന്നതെങ്ങനെയെന്നതായിരുന്നു അതിന്റെ അടിസ്ഥാനം. ഇക്കാര്യങ്ങളെല്ലാം സുപ്രിംകോടതിയിൽ സമസ്തയടക്കമുള്ളവരുടെ അഭിഭാഷകർ സംശയത്തിനിട നൽകാത്ത വിധം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഹിജാബ് ഇസ്‌ലാമിലെ ഒഴിവാക്കാനാവാത്ത ആചാരമാണോയെന്ന കേസിലെ പരിഗണനാ വിഷയം പോലുമല്ലാത്ത ചോദ്യം മുൻനിർത്തിയാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഒഴിവാക്കാനാവാത്ത ആചാരമല്ലെന്ന കണ്ടെത്തലിനായി അവലംബിച്ചതോ ഒരു വിദ്യാർഥിയുടെ ഗവേഷണ പ്രബന്ധവും. ഹൈക്കോടതി ഇക്കാര്യത്തിൽ ശരിയായ പാതയിലായിരുന്നില്ലെന്ന് സുധാൻശു ധൂലിയ തന്റെ വിധിന്യായത്തിൽ പറയുന്നുണ്ട്.


ഹിജാബ് ഒഴിവാക്കാനാവാത്ത മതാചാരമാണോയെന്ന് കോടതി പരിശോധിക്കേണ്ടതായിരുന്നില്ല. ഹിജാബ് അനിവാര്യമായ മതാചാരം ആയിരിക്കാം, അല്ലായിരിക്കാം. എന്നാൽ അത് ഇപ്പോഴും വിശ്വാസത്തിന്റെ ഭാഗമായി പാലിക്കപ്പെടുന്ന ആചാരമാണ്. ഇത് ഏതു വസ്ത്രം ധരിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും അതിൽ ഏറിയും കുറഞ്ഞും മറ്റൊന്നുമില്ലെന്നും ധൂലിയ പറഞ്ഞു. ക്ലാസ് മുറിയിൽ അവൾക്ക് ഹിജാബ് ധരിക്കാനാണ് താൽപര്യമെങ്കിൽ അത് തടയാൻ കഴിയില്ല. പല പെൺകുട്ടികളെയും ഹിജാബ് ധരിച്ചാൽ മാത്രമേ സ്‌കൂളിലേക്ക് പോകാൻ കുടുംബം അനുവദിക്കൂ. ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിലേക്കുള്ള ടിക്കറ്റാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് തന്റെ മനസ്സിലെന്നും വിധിന്യായത്തിൽ ധൂലിയ പറയുന്നു.


ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾ അനവധി പ്രതിസന്ധികൾ തരണം ചെയ്താണ് വിദ്യാഭ്യാസം നേടുന്നത്. അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങളാണോ നമ്മളെടുക്കുന്നത്.സ്‌കൂളിലേക്ക് കടക്കുന്ന പെൺകുട്ടിയോട് ഹിജാബ് അഴിക്കാൻ പറയുമ്പോൾ ആദ്യം അവളുടെ സ്വകാര്യതയിലേക്കാണ് കടന്നു കയറുന്നത്. പിന്നീടവരുടെ അഭിമാനത്തെയാണ് ആക്രമിക്കുന്നത്. അന്തിമമായി അവരുടെ മതേതര വിദ്യാഭ്യാസമാണ് തടയുന്നത്. അതിനെല്ലാമുപരി ഇത് ഭരണഘടനയുടെ 19(1)എ, 21, 25(1) എന്നിവയുടെ ലംഘനമാണെന്നും സുധാൻശു ധൂലിയ വിധിന്യായത്തിൽ വ്യക്തമായി പറഞ്ഞുവയ്ക്കുന്നു. 1986ലെ ബിജോയ് ഇമ്മാനുവേൽ കേസിലെ സുപ്രിംകോടതി വിധി ഈ കേസിൽ പൂർണമായും ബാധകമാണെന്നും ധൂലിയ പറയുന്നുണ്ട്. ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചതിന് സ്‌കൂളിൽ നിന്ന് പുറത്താക്കിയ യഹോവ സാക്ഷികളിൽപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ വിശ്വാസം പാലിച്ച് വിദ്യാഭ്യാസം തുടരാൻ സുപ്രിംകോടതി ഇടപെട്ടതാണ് ബിജോയ് ഇമ്മാനുവേൽ കേസ്. മതപരവും സംസ്‌കാരികവുമായ ആചാരങ്ങൾ വ്യക്തിയുടെ തെരഞ്ഞെടുപ്പിനായി വിട്ടുകൊടുക്കുകയാണ് കോടതികൾ ചെയ്യേണ്ടത്. വസ്ത്രധാരണ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യത്തിൽ മാതൃകയല്ല. പുതിയ ബെഞ്ച് കേസ് പരിഗണിക്കുമ്പോഴും ഭരണഘടനാപരവും മതേതരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് കരുതാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിക്ക് ഗുരുതര പരുക്ക്

Kerala
  •  2 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  13 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago