സോളാര്‍ തട്ടിപ്പ്: പെരുമ്പാവൂര്‍ സി.ഐയ്ക്ക് വിലക്കുണ്ടായിരുന്നില്ലെന്ന് ഡിവൈ.എസ്.പി
കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ചിരുന്ന സി.ഐ റോയിയെ മനഃപൂര്‍വം പ്രത്യേകാന്വേഷണ സംഘത്തിന്റെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാതിരുന്നിട്ടില്ലെന്ന് ഡിവൈ.എസ്.പി വി അജിത്തിന്റെ മൊഴി. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ആയിരുന്ന ഹരികൃഷ്ണന്‍ പങ്കെടുക്കുന്നതുകൊണ്ടാണ് റോയിയെ അന്നത്തെ മീറ്റിങ്ങുകളിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അജിത്ത് സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കി.
സരിതയെ ഇടപ്പഴഞ്ഞിയിലെ വീടിനുസമീപം വച്ച് പുലര്‍ച്ചെ നാലുമണിക്ക് സുധീര്‍മനോഹറും സംഘവും അറസ്റ്റ് ചെയ്തത് മജിസ്‌ട്രേറ്റിന്റെ അനുവാദം വാങ്ങാതെയാണെന്നാണ് തന്റെ അറിവ്. സരിത തന്റെ അഭിഭാഷകന് നല്‍കാനായി ജയിലില്‍ വച്ചെഴുതിയ കത്ത് പിടിച്ചെടുക്കാന്‍ നിയമപരമായ ബാധ്യത പൊലിസിന് ഇല്ലായിരുന്നതിനാല്‍ ആ കത്ത് പൊലിസ് പിടിച്ചെടുത്തില്ല.
കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് സരിത
തിരൂര്‍: സോളാര്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണകമ്മിഷന്‍ മുന്‍പാകെ ഹാജരാക്കുമെന്ന് സരിത എസ്. നായര്‍. വ്യാജ ലൈസന്‍സ് കേസില്‍ തിരൂര്‍ കോടതിയില്‍ ഹാജരായതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീയെന്ന പരിമിതികളുള്ളതിനാലാണ് പലപ്പോഴും അന്വേഷണ കമ്മിഷനുമുന്നില്‍ ഹാജരാകാന്‍ കഴിയാതിരുന്നത്. സ്വയം സംരംഭകയായി മുന്നോട്ടുവന്ന തന്നെ അധികാരത്തിലിരിക്കുന്നവരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
സോളാര്‍ കമ്പനി തൃശൂരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടാക്കിയെന്ന കേസിലാണ് സരിത തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ ഹാജരായത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജാമ്യമെടുക്കാനായിരുന്നു ഹാജരാകല്‍. തുടര്‍ന്ന് ഇവര്‍ക്ക് കോടതി ജാമ്യംനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."