'ആ നാല്‍പതിലൊന്ന് ഇന്ത്യയാണോ'; പെഗാസസില്‍ ഉരുണ്ടു കളിക്കുന്ന കേന്ദ്രത്തോട് ചിദംബരത്തിന്റെ ഒറ്റച്ചോദ്യം
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇസ്‌റാഈലി സ്ഥാപനമായ എന്‍.എസ്.ഒയുടെ ഉപഭോക്താവാണോയെന്ന് ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബുദ്ധിമുട്ടുന്നത് എന്തിനെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ ചോദ്യം.
'ലളിതമായ ഒരു ചോദ്യം: ഈ 40ല്‍ ഇന്ത്യ ഗവണ്‍മെന്റ് ഉള്‍പ്പെടുമോ ലളിതമായ ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിന്' പി. ചിദംബരം ചോദിച്ചു.
40 സര്‍ക്കാറുകളും 60 ഏജന്‍സികളും എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ഉപഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്ക് അകത്തും പുറത്തും പെഗാസസ് വിഷയം കത്തിപ്പടരുന്നതിനിടെയാണ് ചിദംബരത്തിന്റെ ചോദ്യം.
സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ 300ഓളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്തരാഷ്ട്ര മാധ്യമങ്ങളുടെ കൂട്ടായ്മ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇസ്‌റാഈലി കമ്പനിയായ എന്‍.എസ്.ഒ പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരുന്നു സൈബര്‍ ആക്രമണം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് സിങ് പട്ടേല്‍, അശ്വിനി വൈഷ്ണവ്, ബിസിനസുകാരനായ അനില്‍ അംബാനി, മുന്‍ സി.ബി.ഐ മേധാവി, 40ഓളം മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെടും. അതേസമയം ഫോണ്‍ ചോര്‍ത്തല്‍ ആരോപണം കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."