നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് കേരളത്തില്‍ പ്രവേശിക്കാൻ നികുതി: മന്ത്രി
കാസര്‍കോട് • സംസ്ഥാനത്തുള്ള ഇതര സംസ്ഥാന രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ പിടിച്ചെടുത്ത് നികുതി ചുമത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പ് കാസര്‍കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്തില്‍ സംബന്ധിക്കാനെത്തിയതായിരുന്നു മന്ത്രി.
തമിഴ്‌നാട് മാതൃകയില്‍ നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ക്കും ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും കേരളത്തില്‍ പ്രവേശിക്കുമ്പോള്‍ നികുതി ഈടാക്കുന്നത് കര്‍ശനമാക്കും. നികുതി കുറവുള്ള അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് ഇവിടെ ഓടിക്കുന്ന കേരളീയരുണ്ട്. അത്തരം വാഹനങ്ങള്‍ക്കെല്ലാം നികുതി കേരളത്തിലടപ്പിക്കാന്‍ നടപടി സ്വീകരിക്കും.
ആര്‍.ടി.ഒ സേവനങ്ങള്‍ ഈ മാസം 21 മുതല്‍ എല്ലാ ചെക്പോസ്റ്റുകളിലും ലഭ്യമാകും.
ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കും സംസ്ഥാനത്തേക്ക് വരുന്ന വാഹനങ്ങൾക്കും നികുതി, പെര്‍മിറ്റ്, പെര്‍മിറ്റ് എക്‌സ്റ്റന്‍ഷന്‍, സ്‌പെഷല്‍ പെര്‍മിറ്റ് എന്നിവ ചെക്‌പോസ്റ്റില്‍നിന്ന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."