HOME
DETAILS

ബി.ജെ.പി മതതീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: വി.എസ്

  
backup
August 26 2016 | 00:08 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%ae%e0%b4%a4%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%86%e0%b4%b6%e0%b4%af%e0%b4%99%e0%b5%8d


കൊച്ചി : രാജ്യത്താകമാനം മതതീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ച് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് തയാറെടുക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ബാലറ്റിലൂടെ മാത്രം ഇതിന് തടയിടാന്‍ കഴിയില്ല. ആര്‍ജവമുളള യുവതലമുറയ്ക്കു മാത്രമേ ഇതിനെ ചെറുക്കാന്‍ കഴിയുകയുളളൂ. വൈവിധ്യങ്ങളുടെ നാട്ടില്‍ ആര്‍.എസ്.എസിന്റെ ചിട്ടവട്ടങ്ങള്‍ നടപ്പാക്കാനാണ് മോദി ശ്രമിക്കുന്നത്. ഹിന്ദുത്വത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അപമാനകരമാണ്. ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ ഇതിനൊരു നല്ലപാഠമാണ്. ഫാഷിസം നിറഞ്ഞാടിയ ഇരുപതാം നൂറ്റാണ്ട് മാനവകുലത്തിന് മഹാമാരിയായിരുന്നു സമ്മാനിച്ചത്.  സരസ്വതി ശിശു മന്ദിരങ്ങളുടെ മറവില്‍ മതവിദ്വേഷം വളര്‍ത്താനാണ് ശ്രമം. രാജ്യത്തെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ഗോഡ്‌സേയുടെ പേര് നല്‍കുന്നത് ആര്‍.എസ്.എസ് അജന്‍ഡയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിക്കുന്ന മനുഷ്യകുലത്തിന് നേര്‍മാര്‍ഗം കാട്ടിയ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പോലും വികലമാക്കപ്പെടുന്നു. ഗുരുദര്‍ശനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തവര്‍ ആര്‍.എസ്.എസുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന കാഴ്ച ദയനീയമാണെന്നും വി.എസ് പറഞ്ഞു. യോഗത്തില്‍ അഡ്വ. കെ.എന്‍ സുഗതന്‍ അധ്യക്ഷനായിരുന്നു. നേതാക്കളായ മുല്ലക്കര രത്‌നാകരന്‍, കമലാ സദാനന്ദന്‍, കെ.കെ അഷറഫ്, എല്‍ദോ എബ്രഹാം, ബാബുപോള്‍, ടി.എന്‍ ഹാരിസ്, എന്‍. അരുണ്‍, ടി.സി സഞ്ജിത്ത് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago