HOME
DETAILS

സൂ​​​ഫി​​​സ​​​ത്തി​​​ലെ ആ​​​ടു​​​ജീ​​​വി​​​തം

  
backup
October 16 2022 | 06:10 AM

sufism

മു​​​ഹ​​​മ്മ​​​ദ് ഫാ​​​റൂ​​​ഖ് ഫൈ​​​സി മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്

കേ​​​ര​​​ളീ​​​യ​​​ർ വായിച്ച ആടുജീവിതങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു ആടുജീവിതം ഖുർആനിലുണ്ട്. അതിന്റെ ഉള്ളറകളിലേക്ക് ഉരുണ്ടുകയറുന്ന തേരാണ് 'ത്രിമാന തീർത്ഥ'മെന്ന ഗ്രന്ഥം. ഇസ്‌ലാമിലെ ആധ്യാത്മികസരണിയായ സൂഫിസത്തെക്കുറിച്ചറിയാൻ ദാഹിച്ചലയുന്നവർക്കുള്ള ഒരു തീർത്ഥം തന്നെയാണ് ഈ പുസ്തകം. പ്രമുഖ പണ്ഡിതൻ മുസ്തഫൽ ഫൈസിയുടെ കരങ്ങളാൽ കേരളീയർക്കു ലഭിച്ച അതുല്യ ഉപഹാരമെന്നും വിശേഷിപ്പിക്കാം. ധൈഷണിക കാഴ്ചപാടുകളല്ല ഗ്രന്ഥം. സ്റ്റാട്ടിങ് പോയിന്റായ സ്വൂഫി എന്ന പദത്തിൽനിന്ന് ദിവ്യദർശനമെന്ന ഫിനിഷിങ് പോയിന്റ് വരെ ആധികാരിക ഗ്രന്ഥങ്ങളുടെ അകമ്പടിയോടെയുള്ള അനിർവചനീയമായ സഞ്ചാരമാണിത്.


സ്വൂഫിയും പൊതു മുസ്‌ലിമും തമ്മിലുള്ള വ്യത്യാസം മുതൽ ഫഖീർ, മുരീദ്, ശൈഖ്, ഖുത്വുബ്, അബ്ദാല്, ഖുത്വുബുൽ അഖ്ത്വാബ്, ഗൗസ് തുടങ്ങിയ സൂഫീലോകത്തെ തസ്തികകൾ, അതിനർഹർ, ഇവർ ഉപയോഗിച്ചുവരുന്ന ഇരുപത്തിരണ്ട് സാങ്കേതിക പ്രയോഗങ്ങൾ, ഇവർക്കിടയിൽ കണ്ടുവരുന്ന സംഗീതം, നൃത്തം, ശൈഖുമാരുടെ പരസ്ത്രീ സ്പർശന-ദർശനം, ഇവർക്കു ലഭിക്കുന്ന ദർശനങ്ങളെകുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാട്, ദിവ്യാനുരാഗത്തിന്റെ പാരമ്യത പ്രാപിച്ച സൂഫീവര്യർ നടത്തിയ പ്രസ്താവനകളുടെ പൊരുൾ, ദൈവികപ്രേമത്താൽ ബുദ്ധിഭ്രമം സംഭവിച്ച ശൈഖിന്റെ (മജ്ദൂബ്) മുരീദ് സ്വീകരിക്കേണ്ട നിലപാട് മുതലായ സൂഫി വിജ്ഞാനങ്ങളുടെ കലവറ തന്നെയാണീ പുസ്തകത്തിൽ. വിപുലമായ അന്വേഷണങ്ങൾക്ക് ആവശ്യമായ സൂചകങ്ങൾ നൽകിയെന്നത് രചയിതാവ് ഇക്കാര്യത്തിൽ കാണിച്ച നിഷ്‌കളങ്കതയുടെ നിദർശനമാണ്.


മതമൂല്യങ്ങൾ തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്താണല്ലോ കറാമത്തുകൾ കൂടുതൽ പ്രകടമാകേണ്ടതെന്ന കറാമത്തുനിഷേധികളുടെ കെണി ചാടിക്കടക്കുന്നതും സ്വൂഫിസം അദ്വൈത സിദ്ധാന്തമാണെന്നാരോപിച്ച് തുള്ളിച്ചാടുന്നവരെ കേവലം അരവരികൊണ്ട് തളച്ചിടുന്ന മാന്ത്രികതയും ഈ ഗ്രന്ഥത്തിന്റെ ചട്ടക്കുള്ളിലെ വിസ്മയങ്ങളാണ്. സ്വൂഫിസത്തെ വിമർശിക്കുന്നവരെയും തെറ്റിദ്ധരിപ്പിക്കാൻ അവസരമൊരുക്കുന്ന വ്യാജൻമാരെയും കീറിമുറിച്ച് പരിശോധിക്കുന്ന ഒരു മോർച്ചറി കൂടിയാണിത്.


രചയിതാവിന്റെ വേറിട്ട രീതി മലയാളസാഹിത്യത്തിൽ ഒരു പുതിയ ശൈലിതന്നെ രൂപപ്പെടുത്തിയതുകൊണ്ട് എഴുത്തിലെ ഒഴുക്കിനെക്കുറിച്ചുള്ള ചർച്ച അപ്രസക്തമാണ്. മാല, മേലങ്കി, താടി, വടി തുടങ്ങിയവയാണ് സ്വൂഫിസമെന്ന് തെറ്റിദ്ധരിച്ചവർക്ക് യഥാർഥ സ്വൂഫി ആരെന്നും അവർക്കുണ്ടാവേണ്ട ഗുണങ്ങളെന്തൊക്കെയെന്നും എണ്ണിയെണ്ണി പുസ്തകം പറയുന്നുണ്ട്. പരോപകാരിയാകേണ്ട സ്വൂഫി പിരിവിനായി ഊരുചുറ്റുന്നതിലെ വൈരുധ്യം അവിടെ ബോധ്യപ്പെടും.


ചുറ്റിക്കറങ്ങുന്നവരും ചെളിപുരണ്ട് ജടപിടിച്ച ചിലരും സ്വൂഫികളിലുണ്ടെന്നത് അനിഷേധ്യം തന്നെയാണ്. അവരെ തിരിച്ചറിയാനുള്ള തിയറിയാണ് 'ത്രിമാന തീർത്ഥം'. പരിത്യാഗികൾ (സ്വൂഫികൾ) ആടുരോമ നിർമിത വസ്ത്രധാരികളായതു കൊണ്ടാണ് സ്വൂഫ് (ആടുരോമം) എന്ന അറബി പദത്തിൽ നിന്നുണ്ടായ സ്വൂഫി എന്ന പദം ഇവർക്ക് ഉപയോഗിച്ചു പോരുന്നതെന്ന പൊതുചിന്തക്ക് ഒന്നുകൂടി അർഥവ്യാപ്തിയുള്ള നിർവചനത്തിലൂടെയാണ് വിഷയത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. ആടിന്റെ രോമത്തേക്കാൾ പ്രസക്തി ആടിന്റെ ജീവിതശൈലിക്കാണെന്നാണ് പുസ്തകം തുറന്നുപറയുന്നത്. അങ്ങനെയല്ലെങ്കിൽ രോമാവൃതമായ ആടല്ലെ ഒന്നാന്തരം സ്വൂഫിയെന്ന ഗ്രന്ഥകാരന്റെ ചോദ്യം കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട്.
'സ്വൂഫിസം' ഒരു പ്രത്യേക നിയമസംഹിതയല്ല. വിശുദ്ധ ഇസ്‌ലാമിന്റെ നിയമങ്ങൾ നെഞ്ചേറ്റിയതിനാൽ പ്രകടമാകുന്ന ഉന്നത വിശേഷണമാണെന്ന് സമർഥിക്കുന്ന ഗ്രന്ഥം സ്വൂഫികൾ ഇസ്‌ലാമിലെ അവാന്തര വിഭാഗമാണെന്നു പ്രചരിപ്പിക്കുന്നവരുടെ അജ്ഞതയിൽ സഹതാപം പ്രകടിപ്പിക്കുന്നു.


ഇസ്‌ലാമിലെ ആദ്യ നൂറ്റാണ്ടിൽ പോലും സ്വൂഫി, മുരീദ്, ശൈഖ്, ഖുത്ബ് തുടങ്ങിയവരെയൊന്നും കാണാനില്ലെന്ന് പരിഭവിക്കുന്നവർക്ക് വിശുദ്ധ ഖുർആനിൽ തന്നെ ഇവരെയൊക്കെ ത്രിമാന തീർത്ഥം കാണിച്ചു കൊടുക്കുന്നുണ്ട്.
ശരീഅത്തും ത്വരീഖത്തും എവിടെയെക്കൊയോ ചില സംഘട്ടനങ്ങളുണ്ടെന്നു തോന്നുന്നവർ സേവിക്കേണ്ട ഔഷധ കുറിപ്പടി ഇതിനകത്തുണ്ട്. ഒരു സാധാരണ മുസ്‌ലിമിനുപോലും അനിവാര്യമായ ശരീഅത്തിന്റെ കണിശമായ നിർവഹണം തങ്ങൾക്കു ബാധകമല്ലെന്ന് വാദിക്കുന്ന കള്ളശൈഖുമാർ കണ്ടെത്തിയ സകല കുറുക്കുവഴികളിലൂടെയും ഗ്രന്ഥകാരന്റെ ചോരയില്ലാത്ത കഴുക കണ്ണുകൾ പായുന്നുണ്ട്. ഇവരെയൊക്കെ കൊത്തിവലിച്ച് പുറത്തേക്കെറിയുന്നുമുണ്ട് ഈ കൃതി. തങ്ങൾക്കനുകൂലമായി മഹാനായ ഖിള്ർ (അ)നെ അവതരിപ്പിച്ച് ഇവർ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും രചയിതാവ് ഇവരുടെ മർമത്തിൽ തന്നെയാണ് കയറിപ്പിടിച്ചിരിക്കുന്നത്.


പിരിവിനായി ഊരുചുറ്റാനുള്ള 'വിരുത്' സർട്ടിഫിക്കറ്റ് മാത്രമാണ് ഇരുടെ കൈയിലുള്ളതെന്നാണ് ഗ്രന്ഥകാരന്റെ ഭാഷ്യം. ഈ പവിത്രമേഖലയെ കാമകേളികൾക്കായി കളങ്കപ്പെടുത്തിയവരും കള്ള ശൈഖുമാരുടെ കൂട്ടത്തിലുണ്ട്. ഈ ഗ്രന്ഥം സാധാരണക്കാരുടെ കൈയിലെത്തുന്നതോടുകൂടി ഇവർക്കൊക്കെ പുതിയ മേച്ചിൽപുറങ്ങൾ തേടേണ്ടിവരുമെന്നതാണ് പുസ്തകം നൽകുന്ന വലിയ സംഭാവന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago