'അത് തെക്കന്‍ കേരളത്തിന്റെ കുഴപ്പം' ; പറഞ്ഞു കുടുങ്ങി കെ സുധാകരന്‍, വിവാദം
തിരുവനന്തപുരം: ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ കേരളത്തിലെ തെക്ക്-വടക്ക് രാഷ്ട്രീയക്കാരെ താരതമ്യപ്പെടുത്തി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ വിവാദത്തില്‍. കേരളത്തിലെ തെക്ക്‌വടക്ക് മേഖലയില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്ക് ചരിത്രപരമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് രാമായണത്തിലെ കഥയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് അദ്ദേഹം വിശദീകരിച്ചത്.
അഭിമുഖത്തില്‍ തെക്കന്‍ കേരളത്തിലേയും മലബാറിലേയും രാഷ്ട്രീയക്കാര്‍ തമ്മില്‍ എന്താണ് വ്യത്യാസം എന്ന ചോദ്യത്തിന് സുധാകരന്‍ പറഞ്ഞ മറുപടിയാണ് വിവാദമായിരിക്കുന്നത്.
'അതെ, അതില്‍ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവന്‍ ലങ്കയില്‍ നിന്ന് ലക്ഷ്മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തില്‍ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോള്‍ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാന്‍ ലക്ഷ്മണന്‍ ആലോചിച്ചു. എന്നാല്‍ തൃശ്ശൂരിലെത്തിയപ്പോള്‍ ലക്ഷ്മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാല്‍ രാമന്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, 'ഞാന്‍ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മള്‍ കടന്നുവന്ന ഭൂമിയുടെ പ്രശ്‌നമാണ്'.' ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരന്‍ പൊട്ടിച്ചിരി
ച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാന്‍ കഴിയാവുന്നവരെന്നും തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കഴിയാത്തവരെന്നുമുള്ള ധ്വനി കെ സുധാകരന്റെ മറുപടിയില്‍ ഉള്ളത്.
കെ സുധാകരന്റെ പരാമര്‍ശത്തിനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ സുധാകരന്‍ തയ്യാറാവണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."