മദ്യനയം: മനീഷ് സിസോദിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സി.ബി.ഐ
ന്യൂഡല്‍ഹി: വിവാദമായ ഡല്‍ഹി മദ്യനയത്തില്‍ ചോദ്യം ചെയ്യാനായി ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ വിളിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
'14 മണിക്കൂര്‍ സി.ബി.ഐ എന്റെ വീട്ടില്‍ പരിശോധിച്ചു. ഒന്നും കിട്ടിയില്ല. അവര്‍ എന്റെ ബാങ്ക് ലോക്കര്‍ പരിശോധിച്ചു. അവിടെ നിന്നും ഒന്നും കിട്ടിയില്ല. അവര്‍ക്ക് എന്റെ ഗ്രാമത്തില്‍ നിന്നും ഒന്നും കണ്ടെത്താനായില്ല. ഇപ്പോള്‍ അവര്‍ നാളെ 11 മണിക്ക് സി.ബി.ഐ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് വിളിപ്പിച്ചിരിക്കുന്നു. ഞാന്‍ പോയി പൂര്‍ണമായി സഹകരിക്കും. സത്യമേവ ജയതേ....' എന്നാണ് വിഷയത്തോട് മനീഷ് സിസോദിയ പ്രതികരിച്ചത്.
മദ്യനയത്തില്‍ അഴിമതി നടന്നിട്ടില്ലെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്. രാഷ്ട്രീയ പകപോക്കലാണെന്നും തെളിവുണ്ടെങ്കിലല് സിസോദിയയെ അറസ്റ്റ് ചെയ്യൂവെന്നും അരവിന്ദ് കെജ്രിവാള് കഴിഞ്ഞമാസം കേന്ദ്രത്തെ വെല്ലുവിളിച്ചിരുന്നു.
'സി.ബി.ഐ നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്തിയില്ല. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നില്ല? അഴിമതിയുണ്ടെന്ന് ബി.ജെ.പി പറഞ്ഞതുകൊണ്ട്, അഴിമതി ഉണ്ടെന്ന് അര്‍ഥമാക്കുന്നില്ല' അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ ദുരുപയോഗിക്കുകയാണെന്ന് എ.എ.പി കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."