നിരാഹാരം തുടര്‍ന്ന് ദയാബായി; തൊണ്ണൂറ് ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്നുറപ്പ് നല്കി സര്‍ക്കാര്‍, മുഴുവന്‍ ആവശ്യവും നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് രണ്ടാഴ്ചയിലധികമായി തുടരുന്ന നിരഹാര സമരം സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടും അവസാനിപ്പിക്കാന്‍ തയ്യാറാകാതെ ദയാബായി.മന്ത്രിമാരായ ആര്.ബിന്ദു, വീണ ജോര്‍ജ് എന്നിവര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയിരുന്നു. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി. എന്നാല്‍ എയിംസ് സ്ഥാപിക്കാനുള്ള പരിഗണനാ പട്ടികയില്‍ കാസര്‍കോടും ഉള്‍പ്പെടുത്തണം എന്നതടക്കം മുഴുവന്‍ ആവശ്യങ്ങളും നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ദയാബായി. തീരുമാനങ്ങളില്‍ അന്തിമ തീരുമാനം ദയാബായിയുടേതാണെന്ന നിലപാടിലാണ് സമര സമിതി നേതാക്കള്‍. ചര്‍ച്ചയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ സമര സമിതി നേതാക്കള്‍ ദയാബായിയെ കണ്ട് അവരുടെ കൂടെ തീരുമാനപ്രകാരമുള്ള ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിച്ചത്. സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു സമര സമിതി എങ്കിലും ദയാബായി രേഖാമൂലം ഉറപ്പ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളില്‍ 90 ശതമാനവും പരിഗണിക്കാന്‍ കഴിയുന്നവയാണെന്ന് മന്ത്രി ആര് ബിന്ദു പ്രതികരിച്ചു. സമര സമിതി നേതാക്കളുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും ചര്‍ച്ചയില്‍ വിശദീകരിച്ചുവെന്നും മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.90 ശതമാനം ആവശ്യങ്ങളും നടപ്പാക്കുമെന്നും ഉറപ്പുനല്‍കിരുന്നു. എന്നാല്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോട് ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാട് സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."