HOME
DETAILS
MAL
ഗുസ്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിനേഷ് ഫോഗട്ടിന് തോല്‍വി; അന്‍ഷു മാലിക്കും പുറത്ത്
backup
August 05 2021 | 04:08 AM
ടോക്കിയോ: ഒളിമ്പിക്‌സില്‍ വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെലാറൂസിന്റെ വനേസ കാലസിന്‍സ്‌ക്യയോടാണ് വിനേഷ് 9-3ന് തോറ്റത്. രണ്ടുതവണ ലോക ജേതാവായ കളിക്കാരിയാണ് വനേസ.
വനേസ ഫൈനലിലെത്തിയാല്‍ റെപാഷെ റൗണ്ട് വഴി വിനേഷിന് വീണ്ടും വെങ്കല മെഡല്‍ നേടാന്‍ വഴി തെളിയും. നിലവിലെ വെങ്കല മെഡല്‍ ജേതാവായ സോഫിയ മാറ്റിസണിനെ 7-1ന് തോല്‍പിച്ചായിരുന്നു വിനേഷ് ക്വാര്‍ട്ടറിലെത്തിയത്.
57 കിലോ വിഭാഗത്തിന്റെ റെപാഷെ റൗണ്ടില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്കിനും തോല്‍വി പിണഞ്ഞു. നിലവിലെ വെങ്കല മെഡല്‍ ജേതാവ് വലേറിയ കോബ്‌ലോവയാണ് അന്‍ഷുവിനെ 1-5ന് തോല്‍പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."