കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; 96 ശതമാനം പോളിങ്ങ്; എല്‍ദോസ് എത്തിയില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 96% പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തില്‍ 68 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. കേരളത്തില്‍ 95.66 ശതമാനാണ് പോളിങ്ങ്.
ലൈംഗികാരോപണക്കേസില്‍ ഒളിവില്‍ കഴിയുന്ന എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് രേഖപ്പെടുത്തിയില്ല. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നൂറ് ശതമാനമാണ് പോളിങ്ങ്. ഡല്‍ഹിയിലെയും രാജസ്ഥാനിലെയും പിസിസികളില്‍ 90 ശതമാനത്തിലധികമാണ് പോളിങ്ങ്. പുതിയ അധ്യക്ഷനെ മറ്റന്നാള്‍ അറിയാം.
മല്ലികാര്‍ജുന്‍ ഗാര്‍ഖെയും ശശി തരൂരുമായിരുന്നു മത്സരാര്‍ഥികള്‍. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തും രാഹുല്‍ഗാന്ധി ഭാരത് ജോഡോ ബൂത്തിലും വോട്ട് രേഖപ്പെടുത്തിയത്. സ്ഥാനാര്‍ഥികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ശശി തരൂരും വിജയപ്രതീക്ഷ പങ്കുവച്ചു.
ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. മല്‍സരം വ്യക്തിപരമായ നേട്ടത്തിനല്ലെന്നും പാര്‍ട്ടിക്ക് വേണ്ടിയാണെന്നും ശശി തരൂര്‍ പ്രതികരിച്ചു. ഇന്ദിരാഭവനിലെത്തി വോട്ടുചെയ്ത തരൂര്‍ വിജയപ്രതീക്ഷ പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."