അവസാന കളിയില്‍ ഓസ്ട്രേലിയന്‍ കരുത്ത്; ഇന്ത്യക്ക് തോല്‍വി
അവസാന കളിയില്‍ ഓസ്ട്രേലിയന്‍ കരുത്ത്; ഇന്ത്യക്ക് തോല്‍വി
രാജ്കോട്ട്: ആസ്ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 66 റണ്‍സിനാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 286 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓസീസിനായി നാല് വിക്കറ്റ് വീഴ്ത്തിയ ഗ്ലെന്‍ മാക്സ്വെല്ലാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.
വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറി കുറിച്ച വിരാട് കോഹ്ലിയും ചേര്‍ന്ന് ഒരു ഘട്ടത്തില്‍ ഇന്ത്യയെ വിജയതീരമണക്കുമെന്ന് തോന്നിച്ചെങ്കിലും മറ്റുള്ളവര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാത്തത് ഇന്ത്യക്ക് വിനയായി. രോഹിത് ശര്‍മ 57 പന്തില്‍ ആറ് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയില്‍ 81 റണ്‍സാണ് അടിച്ചെടുത്തത്. വിരാട് കോഹ്ലി 61 പന്തില്‍ 56 റണ്‍സെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ഓസീസിനായി നാല് ബാറ്റര്‍മാരാണ് അര്‍ധസെഞ്ച്വറി കുറിച്ചത്. നിശ്ചിത 50 ഓവറില്‍ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് കുറിച്ചു. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബൂഷൈന് എന്നിവരാണ് ആസ്ത്രേലിയക്കായി അര്‍ധ ശതകം കുറിച്ചത്. 96 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ആസ്ത്രേലിയയുടെ ടോപ് സ്കോറര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."