ശിവന്‍കുട്ടി തറ ഗുണ്ട തന്നെ; പറഞ്ഞത് പിന്‍വലിക്കില്ലെന്ന് സുധാകരന്‍
മന്ത്രിയുടെ രാജിക്ക് രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സമരപരമ്പര
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ തറ ഗുണ്ട എന്നു വിളിച്ചതില്‍ പശ്ചാത്താപമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കഴിഞ്ഞ ദിവസം യു.ഡി.എഫ് പ്രതിഷേധത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. നിയമസഭയില്‍ മുണ്ടു മടക്കിക്കുത്തി ശിവന്‍കുട്ടി കാണിച്ചത് തറ ഗുണ്ടകളേക്കാള്‍ വലിയ ആഭാസത്തരമാണെന്നും പറഞ്ഞ വാക്ക് പിന്‍വലിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം ശിവന്‍കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നേമം നിയോജക മണ്ഡലത്തില്‍ രണ്ടു മാസം നീണ്ടുനില്‍ക്കുന്ന സമരപരമ്പരകള്‍ക്ക് കെ.പി.സി.സി രൂപം നല്‍കി. നേതൃയോഗങ്ങള്‍, മണ്ഡലം തലത്തില്‍ പദയാത്ര, ഭീമഹരജി, ഒപ്പുശേഖരണം, പോഷകസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍, പന്തം കൊളുത്തി പ്രകടനം, സത്യഗ്രഹങ്ങള്‍, ഭവനസന്ദര്‍ശനം തുടങ്ങി വിപുലമായ സമരപരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. ഒക്ടോബര്‍ ഒന്നിന് ഗവര്‍ണര്‍ക്ക് ഭീമഹരജി നല്‍കിക്കൊണ്ട് സമരപരമ്പരയ്ക്ക് സമാപനം കുറിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."