വടകര മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥ് (72 )അന്തരിച്ചു
കോഴിക്കോട്: വടകര മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥ് (72 )അന്തരിച്ചു. ന്യൂറോ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദ്യാര്‍ഥി കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനരംഗത്തുള്ള പ്രേനാഥ് നിലവില്‍ എല്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്.
വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം സോഷ്യലിസ്റ്റ് വിദ്യാര്‍ഥി സംഘടനയായ ഐ.എസ്.ഒയുടെ പ്രവര്‍ത്തകനായാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്. പിന്നീട് ഐ.എസ്.ഒ.യുടെ സംസ്ഥാന പ്രസിഡന്റായി. യുവജനതാദളിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, യുവജനത സംസ്ഥാന ആക്ടിങ് പ്രസിഡന്റ്, ജനതാദളിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വടകര റൂറല്‍ ബാങ്കിന്റെ പ്രസിഡന്റ്, തിരുവനന്തപുരം ചിത്ര എന്‍ജിനീയറിങ് കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
മടപ്പള്ളി ഗവ.കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ലോകോളേജില്‍ നിന്ന് എല്‍.എല്‍.ബി.യും കേരള സര്‍വകലാശാലയില്‍ നിന്ന് എം.എയും നേടിയിട്ടുണ്ട്. ഭാരതീയ വിദ്യാഭവനില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. പരേതനായ കുന്നമ്പത്ത് നാരായണന്റെയും പത്മാവതി അമ്മയുടെയും മകനാണ്. പരേതയായ പ്രഭാവതിയാണ് ഭാര്യ. മകള്‍: പ്രിയ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."