എം.പിമാരുടെ സന്ദര്‍ശനം ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി എം.പിമാരായ ടി.എന്‍ പ്രതാപനും ഹൈബി ഈഡനും നല്‍കിയ അപേക്ഷകള്‍ നിരസിച്ച ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി.
അപേക്ഷകരുടെ ഭാഗം കേള്‍ക്കാതെ അപേക്ഷകള്‍ നിരസിച്ചത് നിയമപരമായി തെറ്റാണെന്നും കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചാണ് അപേക്ഷകള്‍ നിരസിച്ചത്.
ഉത്തരവ് ഒരു മാസത്തിനകം പുനപരിശോധിക്കണമെന്നും എം.പി.മാരെ നേരിട്ടോ ഓണ്‍ ലൈനിലോ കേട്ട ശേഷം മാത്രമേ അപേക്ഷകളില്‍ തീരുമാനമെടുക്കാവൂ എന്നും ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ വ്യക്തമാക്കി. ടി.എന്‍ പ്രതാപനേയും ഹൈബി ഈഡനേയും
കൊവിഡ് കാലമായതുകൊണ്ടു ഏഴു ദിവസത്തെ ക്വാറന്റൈനില്‍ ഇരിക്കണമെന്ന കാരണവും, അപേക്ഷയിലെ സാങ്കേതിക പിഴവുകളും ചൂണ്ടിക്കാട്ടിയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആദ്യ തവണ യാത്രാനുമതി നിഷേധിച്ചത്. എം.പിമാര്‍ ഏഴുദിവസം ക്വാറന്റൈനിന്‍ ഇരിക്കാന്‍ തയാറാണെന്നു മറുപടി നല്‍കിയെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി വീണ്ടും അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് എം.പിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ എം.പിമാരുടെ യാത്ര വിലക്കിയിട്ടില്ലെന്നും നീട്ടി വയ്ക്കാനേ പറഞ്ഞിട്ടുള്ളുവെന്നും അഡ്മിനിസ്‌ട്രേഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."