പൊലീസിന്റെ ചൂടന്‍ പ്രസംഗത്തിനിടയില്‍ പൊട്ടിച്ചിരി പടര്‍ത്തി ഫ്രീക്കന്മാര്; ട്രിപ്പിള്‍ അടിച്ച് പോയവര്‍ക്ക് കൃത്യം പണികൊടുത്ത് ബൈക്ക്
കായംകുളം; ''ന്യൂജെന്‍ തലമുറയും ലഹരിയും സംബന്ധിച്ച്'' എന്ന വിഷയത്തില്‍ ആളുകളെ ബോധവല്‍ക്കരിച്ച് ചൂടന്‍ പ്രസംഗം നടത്തുകയാണ് വള്ളികുന്നം എ.എസ്.ഐ കെ ജി ജവഹര്‍. ചൂനാട് ചന്തയില്‍ വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിന്റെ ഒരു ഭാഗത്താണ് പ്രസംഗവേദി. റോഡിന്റെ ഇരുവശങ്ങളിലുമായി ഒരുപാട് ആളുകള്‍ ലഹരി വിരുദ്ധ പ്രസംഗം കേട്ടു നില്‍ക്കുന്നുമുണ്ട്. റോഡിലുടെ യാത്രക്കാരും കടന്നു പോകുന്നു. അതേ സമയം തന്നെ മൂന്ന് ചെറുപ്പക്കാര്‍ ഒരു ബൈക്കിലെത്തി. പൊലിസിന്റെ കണ്ണുവെട്ടിച്ച് കടന്നു പോകാനുള്ള വ്യഗ്രത കൊണ്ടാവാം, കൃത്യ സമയത്ത് ബൈക്കും പണി കൊടുത്തു. ഏകദേശം വേദിയുടെ നടുവിലും എ.എസ്.ഐ യുടെ മുന്‍പിലുമായി ബൈക്ക് ഓഫായി. കാണികളും ഒപ്പം എ.എസ്.ഐ കെ ജി ജവഹറും ഒരു നിമിഷം പ്രസംഗം നിര്‍ത്തി അവരെ വീക്ഷിച്ചു. അടുത്ത നിമിഷം തന്നെ വണ്ടി സ്റ്റാര്‍ട്ടായി കിട്ടിയതോടെ വേദിയിലേക്ക് നോക്കി ഒരു സോറിയും കാച്ചി ഫ്രീക്കന്മാര് വിട്ട് പോയി. ഒരു നിമിഷം എല്ലാവരും പിടിച്ചടക്കിയ ചിരി പൊട്ടിച്ചിരിയിലേക്ക് പോയി. ഒപ്പം ''അവര്‍ മാന്യന്മാരാ, സോറി പറഞ്ഞിട്ടാ പോയത്,ബഹുമാനം കാണിച്ചു'' എന്ന എ.എസ്.ഐ സാറിന്റെ കമന്റും കൂടി ആയതോടെ സദസ്സില്‍ കൂട്ടച്ചിരി വിരിയുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും ചിരി പടര്‍ത്തുകയാണ്.
പൊലീസുകാരന് വേദിയുടെ നടുവിലായത് നന്നായി അല്ലെങ്കില്‍ പണി പാളിയേനെ, തെറ്റ് ചെയ്തിട്ട് ബഹുമാനം കാണിച്ചാല്‍ മതിയോ സാറേ എന്നൊക്കെ ചോദിച്ചുകൊണ്ട് ഒരുപോലെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതരത്തിലുള്ള നിരവധി കമന്റുകളും വീഡിയോക്ക് താഴെ നിറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."