100 കിലോ മെക്‌സിക്കന്‍ ഗോതമ്പ് കൊണ്ട് ഇന്ത്യയുടെ വയറുനിറച്ച ശാസ്ത്രജ്ഞന്‍
100 കിലോ മെക്‌സിക്കന്‍ ഗോതമ്പ് കൊണ്ട് ഇന്ത്യയുടെ വയറുനിറച്ച ശാസ്ത്രജ്ഞന്‍
ചെന്നൈ: 1965 ല്‍ ഇന്ത്യയിലെ ജനസംഖ്യ 50 കോടിയില്‍ കൂടുതലായപ്പോള്‍ പ്രതിവര്‍ഷ ഗോതമ്പ് ഉല്‍പാദനം കഷ്ടിച്ച് 1.2 കോടി ടണ്‍ ആയിരുന്നു. പട്ടിണി അകറ്റാന്‍ അമേരിക്കയില്‍നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ട ഗതികേടിലായിരുന്നു അന്ന് ഇന്ത്യ. എന്നാല്‍, ഹരിത വിപ്ലവത്തിലൂടെ 10 ഇരട്ടിയിലധികം ഗോതമ്പ് ഉത്പാദിപ്പിപ്പിച്ച് കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ.എം.എസ് സ്വാമിനാഥന്‍ ഈ പ്രശ്‌നം പരിഹരിച്ചു. ഗോതമ്പ് ഉല്‍പാദനം 11.2 കോടി ടണ്‍ ആക്കിയാണ് ആ വിപ്ലവം വിജയം കണ്ടത്. അങ്ങനെയാണ് അദ്ദേഹം ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാകുന്നത്.
സ്വാമിനാഥന് നാട്ടിലും വിദേശത്തുമായി ലഭിച്ച അറിവായിരുന്നു ഈ നേട്ടത്തിലേക്ക് ഇന്ത്യയെ എത്തിച്ചത്. ഇന്ത്യയിലെ പഠനത്തിനു ശേഷം യു.കെയിലും യു.എസിലും ഉപരിപഠനം നടത്തിയ ശേഷം 1959 ലാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍വിസില്‍ എത്തുന്നത്. ടൈം വാരിക 20ാം നൂറ്റാണ്ടില്‍ ലോകത്തെ സ്വാധീനിച്ച 20 ഏഷ്യക്കാരെ തെരഞ്ഞെടുത്തപ്പോള്‍ 3 ഇന്ത്യക്കാരില്‍ ഒരാള്‍ എം.എസ് സ്വാമിനാഥനാണ്. ഗാന്ധിയും രവീന്ദ്രനാഥ ടാഗോറുമായിരുന്നു മറ്റു രണ്ടുപേര്‍.
മെക്‌സിക്കോയിലെ ഉത്പാദനക്ഷമത കൂടിയ ഗോതമ്പ് ഇനത്തില്‍ നിന്നാണ് ഇന്ത്യയില്‍ ഹൈബ്രിഡ് ഗോതമ്പ് വികസിപ്പിച്ചത്. മെക്‌സിക്കോയിലെ ഗോതമ്പ് ഇനം വികസിപ്പിച്ച ഡോ. നോര്‍മന്‍ ബോര്‍ലോങ്ങിനെ 1953 ല്‍ സ്വാമിനാഥന്‍ നേരിട്ട് കണ്ട് ഇതേ കുറിച്ച് പഠിച്ചിരുന്നു. ജപ്പാനില്‍ നിന്നുള്ള വളര്‍ച്ച മുരടിപ്പിക്കുന്ന ജീനായ നോറിന്‍ 10 ആണ് മെക്‌സിക്കന്‍ ഗോതമ്പിന് വിളവ് കൂട്ടിയത്. അന്ന് ഇന്ത്യയിലെ ഗോതമ്പ്, നെല്ല് ഇനങ്ങള്‍ക്ക് രാവസളം ആവശ്യമായ അളവില്‍ നല്‍കിയാല്‍ 2030 ശതമാനം ഉത്പാദനക്ഷമത കൂടുമെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 1962 ല്‍ സ്വാമിനാഥന്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗോതമ്പ് പദ്ധതിയില്‍ ഗവേഷണം നടത്തവെ ഡയരക്ടര്‍ ബി.പി പാലിന് ഏപ്രിലില്‍ ഉയര്‍ന്ന ഉല്‍പാദനക്ഷമതയുള്ള സെമിഡ് വാര്‍ഫ് ഗോതമ്പ് ഇറക്കാന്‍ കത്തെഴുതി. പ്രധാനമന്ത്രി ലാല്‍ ബഹാദുര്‍ ശാസ്ത്രിയും കൃഷി മന്ത്രി സി സുബ്രഹ്ണ്യനും ഭക്ഷ്യക്ഷാമം തീര്‍ക്കണമെന്ന തീരുമാനവുമായി മുന്നോട്ടുനീങ്ങി.
പിന്നാലെ 1963 മാര്‍ച്ചില്‍ ബോര്‍ലോങ് ഇന്ത്യയിലെത്തുകയും 100 കിലോ ഡാര്‍ഫ്, സെമി ഡാര്‍ഫ് ഇനത്തിലെ ഗോതമ്പ് വിത്ത് ഇറക്കുമതി ചെയ്യുകയും ചെയ്തു. ഈ വിത്തിനങ്ങള്‍ക്കെതിരേ പഞ്ചാബില്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഇതില്‍ നിന്ന് ഉയര്‍ന്ന ഉല്‍പാദനക്ഷമതയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."