HOME
DETAILS

ബിരുദ പഠനം വിദേശത്ത്; ഡിഗ്രി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന അഞ്ച് രാജ്യങ്ങളെ പരിചയപ്പെടാം

  
backup
September 30 2023 | 06:09 AM

meet-the-five-countries-with-the-highest-salaries-for-graduates

ബിരുദ പഠനം വിദേശത്ത്; ഡിഗ്രി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന അഞ്ച് രാജ്യങ്ങളെ പരിചയപ്പെടാം

ഉയര്‍ന്ന ശമ്പളം, മെച്ചപ്പെട്ട ജീവിത സാഹചര്യം, തൊഴില്‍ സാധ്യതകള്‍- വിദേശത്തേക്ക് ചേക്കേറാന്‍ മലയാളികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണിവ. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി തൊഴിലില്ലായ്മ ഗണ്യമായി കൂടിയതും രാഷ്ട്രീയ പ്രതിസന്ധികളും, വിദേശങ്ങളില്‍ നിന്നുള്ള തൊഴിലവസരങ്ങളും എല്ലാം തന്നെ യുവ തലമുറയുടെ കൊഴിഞ്ഞ് പോക്കിന് ആക്കം കൂട്ടിയ കാരണങ്ങളാണ്.

ഏതെങ്കിലും വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ തരപ്പെടുത്തി ഇന്ത്യ വിടാനാണ് പലരും ശ്രമിക്കുന്നത്. പഠന കാലയളവില്‍ തന്നെ ചെറിയ ജോലികള്‍ ചെയ്ത് പണം സമ്പാദിച്ച് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം നല്ലൊരു ജോലിയും പെര്‍മനെന്റ് റസിഡന്‍സും തരപ്പെടുത്തി അവിടെ തന്നെ കൂടാനാണ് പലരും തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് മലയാളികളാണ് ഇതിനോടകം രാജ്യം വിട്ടത്.

വിദേശത്ത് ബിരുദം പൂര്‍ത്തിയാക്കുന്നതോടൊപ്പം മെച്ചപ്പെട്ട ജോലിയും ഉയര്‍ന്ന ശമ്പളവും കൂടി നമ്മള്‍ ലക്ഷ്യം വെക്കേണ്ടതുണ്ട്. അതുകൊണ്ട് വിദേശ പഠനം പൂര്‍ത്തിയാക്കുന്നവര്‍ ബിരുദത്തിന് ശേഷം ഏറ്റവും മികച്ച ശമ്പളം തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങള്‍ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമായി വരുന്നു. ശമ്പളമാണ് ലക്ഷ്യമെങ്കില്‍ യു.എസ്.എ, യു.കെ, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, കാനഡ എന്നീ രാജ്യങ്ങളാണ് ഡിഗ്രിക്കാര്‍ക്ക് ഏറ്റവും മികച്ചതെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പുറത്തിറക്കിയ പഠനം ചൂണ്ടിക്കാണിക്കുന്നത്.

ബിരുദക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന അഞ്ച് രാജ്യങ്ങള്‍

  1. യു.എസ്.എ
    മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ പോപ്പുലര്‍ സ്റ്റഡി ഡെസ്റ്റിനേഷനാണ് അമേരിക്ക. മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായവും ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴില്‍ വിപണിയുമാണ് യു.എസ്.എയുടെ പ്രത്യേകത. യു.എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബിരുദം പൂര്‍ത്തിയാക്കിയ ഒരു തൊഴിലാളിക്ക് പ്രതിവര്‍ഷം 50,000 യു.എസ് ഡോളര്‍ മുതല്‍ 70000 യു.എസ്.ഡി വരെ ശമ്പളയിനത്തില്‍ ലഭിക്കുമെന്നാണ് കണ്ടെത്തല്‍. അതായത് ഏകദേശം 40 ലക്ഷത്തിനും 65 ലക്ഷത്തിനും ഇടയില്‍ സമ്പാദിക്കാമെന്ന് സാരം.

ഇനി ടെക്, മെഡിക്കല്‍, ഫിനാന്‍സ് തുടങ്ങിയ മേഖലകളിലാണ് പഠനം പൂര്‍ത്തിയാക്കിയതെങ്കില്‍ ശമ്പളം ഇതിലും കൂടും. അതേസമയം ഹ്യൂമാനിറ്റീസ്, ആര്‍ട്‌സ് എന്നീ മേഖലകളിലാണെങ്കില്‍ ശമ്പളം ഇതിലും കുറയാനാണ് സാധ്യത.

  1. യു.കെ
    സാംസ്‌കാരികമായും ചരിത്ര പരമായും ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജ്യമാണ് യു.കെ. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കാണെങ്കില്‍ തെരഞ്ഞെടുത്ത മേഖലയെ അടിസ്ഥാനമാക്കിയാണ് ശമ്പളം ലഭിക്കുക. യു.കെയിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബിരുദ കോഴ്‌സുകാര്‍ക്ക് ശരാശരി 20,000 പൗണ്ട് മുതല്‍ 30,000 പൗണ്ടിനുള്ളിലാണ് യു.കെയില്‍ ലഭിക്കുന്ന ശരാശരി പ്രതിവര്‍ഷ ശമ്പളം. (20 ലക്ഷത്തിനും 30 ലക്ഷത്തിനും മുകളില്‍). ഇതില്‍ തന്നെ എഞ്ചിനീയറിങ്, ഫിനാന്‍സ്, മെഡിസിന്‍ എന്നീ മേഖലകളില്‍ തൊഴില്‍ നേടുന്നവര്‍ക്ക് ശമ്പളം ഇനിയും വര്‍ധിക്കും.

അതേസമയം ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ശമ്പളം കുറയാനാണ് സാധ്യത.

  1. ആസ്‌ട്രേലിയ
    ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട് മറ്റൊരു സ്റ്റഡി ഡെസ്റ്റിനേഷനാണ് ആസ്‌ട്രേലിയ. മെച്ചപ്പെട്ട ജീവിത നിലവാരവും, തൊഴില്‍ സാധ്യതയുമാണ് ആസ്‌ട്രേലിയ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ശമ്പളക്കണക്കില്‍ മുകളില്‍ പറഞ്ഞ രാജ്യങ്ങളുടേതിന് സമാനമാണ് ആസ്‌ട്രേലിയയിലെ സാഹചര്യം. ആസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ശരാശരി 50,000 ആസ്‌ട്രേലിയന്‍ ഡോളര്‍ മുതല്‍ 70000 AUD വരെ ശമ്പളയിനത്തില്‍ പ്രതിവര്‍ഷം നേടാന്‍ സാധിക്കും. (25 ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപക്കുള്ളില്‍). ടെക്, എഞ്ചിനീയറിങ്, ഹെല്‍ത്ത് കെയര്‍ മേഖലകളിലാണ് ഡിഗ്രിക്കാര്‍ക്ക് വമ്പന്‍ അവസരമുള്ളത്.
  2. ന്യൂസിലാന്റ്
    ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളുണ്ടെങ്കിലും ഇന്ത്യക്കാരുടെ വിദേശ പഠന ലക്ഷ്യങ്ങളില്‍ ന്യൂസിലാന്റിന് വലിയ സാധ്യതകളൊന്നും ഈയടുത്ത കാലം വരെ ഉണ്ടായിരുന്നില്ല. എന്നാല്‍ സമീപ കാലത്തായി ഈയൊരു ട്രെന്‍ഡ് മാറി വരുന്നതാണ് കാണാന്‍ സാധിക്കുന്നത് പുതുതായി ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 45000 NZD മുതല്‍ 60000 ന്യൂസിലാന്റ് ഡോളര്‍ വരെയാണ് പ്രതിവര്‍ഷം കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ശരാശരി ശമ്പളം. (20 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ). താരതമ്യേന ചെറുതും സുശക്തവുമായ സാമ്പത്തിക മേഖലയാണ് ന്യൂസിലാന്റിന്റേത്. ഇതില്‍ തന്നെ അഗ്രികള്‍ച്ചര്‍, ടൂറിസം, മെഡിക്കല്‍, എഞ്ചിനീയറിങ്, ടെക്‌നോളജി എന്നിവയാണ് പ്രധാനപ്പെട്ട തൊഴില്‍ മേഖലകള്‍.
  3. കാനഡ
    ഇന്ത്യയുമായി നിലനില്‍ക്കുന്ന നയതന്ത്ര പ്രതിസന്ധിക്കിടയിലും വിദേശ വിദ്യാര്‍ഥികള്‍ക്ക് വമ്പിച്ച തൊഴില്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങളിലൊന്ന് തന്നെയാണ് കാനഡയും. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായവും തൊഴിലവസരങ്ങളും സാമ്പത്തിക മേഖലയുമാണ് കാനഡയുടെ പ്രത്യേകത. കനേഡിയന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് ശരാശരി 45000 കനേഡിയന്‍ ഡോളര്‍ മുതല്‍ 60000 കനേഡിയന്‍ ഡോളര്‍ വരെയാണ് പ്രതിവര്‍ഷം ശമ്പളയിനത്തില്‍ ലഭിക്കുന്നത്. ( 30 ലക്ഷം മുതല്‍ 40 ലക്ഷം വരെ ഇന്ത്യന്‍ രൂപ). എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളാണ് ശമ്പളം ഏറ്റവും കൂടുതല്‍ ലഭിക്കുക. ടൊറന്റോ, വാന്‍കൂവര്‍, മോണ്‍ട്രിയാല്‍ എന്നീ പ്രവിശ്യകള്‍ തങ്ങളുടെ ടെക്‌നോളജി ബിസിനസുകള്‍ക്ക് പേരുകേട്ടവയാണ്. ഇത് കൂടാതെ ഫോറസ്ട്രി, എനര്‍ജി, മൈനിങ് തുടങ്ങിയ മേഖലകളിലും വമ്പിച്ച തൊഴില്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  5 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  5 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  5 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  6 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  6 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  6 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  6 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  6 days ago


No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  6 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  6 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  6 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  6 days ago