HOME
DETAILS

ആസ്റ്റര്‍ നഴ്‌സിംഗ് അവാര്‍ഡിന് അപേക്ഷിക്കാം; രണ്ടര ലക്ഷം ഡോളര്‍ സമ്മാനം

  
backup
September 30 2023 | 06:09 AM

aser-global-nursing-award-nominations-started

ദുബായ്: മാനവികതയ്ക്കും ആരോഗ്യ പരിചരണ സമൂഹത്തിനും നഴ്‌സുമാര്‍ നല്‍കിയ സേവനത്തെ അംഗീകരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ആഭിമുഖ്യത്തിലുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിംഗ് അവാര്‍ഡിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് www.asterguardians.com നാമനിര്‍ദേശം സമര്‍പ്പിച്ച് അപേക്ഷ നല്‍കാം. രണ്ടര ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. രജിസ്റ്റേര്‍ഡ് നഴ്‌സുമാര്‍ക്ക് 2023 നവംബര്‍ 15 വരെ ഇഷ്ട ഭാഷകളില്‍ അപേക്ഷ സമര്‍പ്പിക്കാം.
നഴ്‌സുമാര്‍ക്ക് ഒരു പ്രൈമറി മേഖലയിലും രണ്ട് സെക്കണ്ടറി മേഖലകളിലും വരെ അപേക്ഷിക്കാം. പേഷ്യന്റ് കെയര്‍, നഴ്‌സിംഗ് ലീഡര്‍ഷിപ്, നഴ്‌സിംഗ് എഡ്യൂകേഷന്‍, സോഷ്യല്‍ അല്ലെങ്കില്‍ കമ്യൂണിറ്റി സര്‍വീസ്, റിസര്‍ച്ച്, ഇന്നൊവേഷന്‍, ആരോഗ്യ പരിചരണ മേഖലയിലെ സംരംഭകത്വം എന്നിവയാണ് സെക്കണ്ടറി മേഖലകള്‍. സെക്കണ്ടറി മേഖലയിലെ സംഭാവനകളെ കുറിച്ച് സൂചിപ്പിക്കുന്നത് ഒപ്ഷനലാണ്.
ലഭിക്കുന്ന അപേക്ഷകള്‍ സ്വതന്ത്ര ജൂറിയുടെയും ബാഹ്യ ഉപദേശക സ്ഥാപനമായ ഏണസ്റ്റ് & യംഗ് എല്‍എല്‍പി(ഇവൈ)യും നേതൃത്വം നല്‍കുന്ന കര്‍ശനമായ അവലോകന പ്രക്രിയയ്ക്ക് വിധേയമാക്കും. മികച്ച 10 പേരെ തെരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. കൂടുതല്‍ അവലോകനങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് 2024 മെയ് മാസത്തില്‍ ഇതില്‍ നിന്നും അന്തിമ വിജയിയെ നിര്‍ണയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും.
ആഗോള നഴ്‌സിംഗ് സമൂഹത്തിന്റെ സേവനങ്ങളെ മികച്ച രീതിയില്‍ അംഗീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള മുന്‍നിര അവാര്‍ഡുകളിലൊന്നായി ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് ഉയര്‍ന്നു വന്നിരിക്കുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. നഴ്‌സുമാര്‍ക്ക് അവരുടെ പ്രയത്‌നങ്ങളെ പൊതു സമൂഹത്തിന് മുന്നില്‍ പങ്കിടാനുള്ള ഒരു വലിയ വേദിയും ഈ പുരസ്‌കാരം നല്‍കുന്നു.
2022 മെയ് മാസത്തില്‍ ദുബായില്‍ നടന്ന അവാര്‍ഡിന്റെ ആദ്യ പതിപ്പില്‍ കെനിയയില്‍ നിന്നുള്ള നഴ്‌സ് അന്ന ഖബാലെ ദുബെയാണ് അവാര്‍ഡ് നേടിയത്. രണ്ടാം പതിപ്പിന് 202 രാജ്യങ്ങളില്‍ നിന്നായി 52,000 രജിസ്‌ട്രേഷനുകള്‍ ലഭിച്ചു. മോണോജെനിക് ഡയബറ്റിസ് രംഗത്തെ പ്രഗല്‍ഭ നഴ്‌സായ യുകെയില്‍ നിന്നുള്ള മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡ് 2023 മെയ് 12ന് രണ്ടാം എഡിഷനില്‍ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago