വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഇല്ലേ? എളുപ്പത്തില്‍ വാട്സ് ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം
കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ വാട്സ് ആപ്പ് വഴി എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. കൊവിന്‍ ആപ്പില്‍ വാക്സിന് സ്ലോട്ട് ഏത് നമ്പറില്‍ നിന്നാണോ ബുക്ക് ചെയ്തത്, ആ നമ്പറിലേക്കാണ് വാക്സീന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ചെയ്യേണ്ടത് ഇത്ര മാത്രം
കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള 9013151515 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്തശേഷം വാട്സ് ആപ്പ് തുറക്കുക.
തുടര്‍ന്ന് 'Download Certificate' എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക. അപ്പോള്‍ ഫോണില്‍ ഒരു ഒടിപി ലഭിക്കും. ഇത് വാട്ട്സ്ആപ്പില്‍ സന്ദേശമായി നല്കിയാല് പ്രസ്തുത നമ്പറില്‍ റജിസ്ട്രര്‍ ചെയ്ത് വാക്സീന് എടുത്തവരുടെ പേരും അതിന് നേരെ ഒരു നമ്പറും ലഭിക്കും.
ആരുടെയാണോ ഡൗണ്‍ലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പര്‍ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
വാക്സീനും, കൊറോണയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും സേവനങ്ങളും ഈ വാട്ട്സ്ആപ്പ് സര്‍വീസിലൂടെ ലഭിക്കും. അത് എന്തൊക്കെ എന്ന് അറിയാന്‍ menu എന്ന് ടൈപ്പ് ചെയ്താല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."