സിഗരറ്റ് വലിച്ചതിനെച്ചൊല്ലി തർക്കം ഭാര്യയുടെ കുത്തേറ്റ് ഭര്‍ത്താവ് മരിച്ചു
മഞ്ചേരി • സിഗരറ്റ് വലിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്. ഭാര്യ നഫീസയെ (54) പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.45 നാണ് സംഭവം.
വീട്ടുമുറ്റത്ത് കുഞ്ഞിമുഹമ്മദ് പുകവലിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പുകയുടെ ഗന്ധം കാരണം നഫീസ ദേഷ്യപ്പെട്ടു. പിന്നാലെ കുഞ്ഞിമുഹമ്മദ് ഭാര്യയെ കൈയിലുണ്ടായിരുന്ന വടികൊണ്ട് മര്‍ദിച്ചു. ഇതോടെ വാക്കേറ്റമായി. പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്ന നഫീസ ഇതിനിടയിൽ കത്തികൊണ്ട് കുഞ്ഞിമുഹമ്മദിന്റെ പുറകില്‍ കുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇവർ 12 വർഷമായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവ സമയത്ത് മകന്‍ നിയാസ് വീട്ടിലുണ്ടായിരുന്നു. നിലവിളി കേട്ട് പുറത്തിറങ്ങിയപ്പോള്‍ ഉപ്പ കുത്തേറ്റു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചക്ക് ഒന്നരയോടെ മരിച്ചു. മറ്റു മക്കള്‍ : നാദിയ, നാഷിദ്, നാദിര്‍ഷാ. മരുമകന്‍ : ജാഫര്‍ പാണ്ടിക്കാട്. സഹോദരങ്ങള്‍ :ആമിന, ഹഫ്‌സത്ത്, മറിയുമ്മ, ആയിഷ, പരേതരായ ഉമ്മര്‍, മുഹമ്മദ്, അഷ്‌റഫ്, അബൂബക്കര്‍, ഖദീജ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."