പ്രബോധന മേഖല ക്രിയാത്മകമാക്കുക: ജിസിസി ദാരിമീസ് അസോസിയേഷൻ
ദുബൈ: സമൂഹത്തിനു മാർഗ ദർശനം നൽകാൻ നിയോഗിതരായ പ്രവാചകരുടെ പിൻഗാമികളാണ് പണ്ഡിത സമൂഹമെന്നും ആത്മീയ വൈജ്ഞാനിക സാമൂഹ്യ രംഗങ്ങളിൽ ഉത്തമ സമൂഹ സൃഷ്ടിക്കു വേണ്ട നേതൃത്വപരമായ ചുമതലകൾ നിർവഹിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ലോകത്തിന്റെ ഏതു ഭാഗത്തായാലും പണ്ഡിതർക്ക് സൗകര്യം ഉണ്ടെന്നും സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മേഖലകൾ പ്രയോജനപ്പെടുത്തണമെന്നും ജാമിഅ ദാറുസലാം ജനറൽ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഏ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ ആഹ്വാനം ചെയ്തു.
ജിസിസി ദാരിമീസ് കൂട്ടായ്‌മ പ്രഥമ ഓൺലൈൻ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിസിസി യിലെ ദാരിമികളുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുതിയ കമ്മറ്റി നിലവിൽ വന്നു. അബ്ദുൽ ജലീൽ ദാരിമി വടക്കേകാട് (യു എ ഇ) പ്രസിഡണ്ടായും സൽമാൻ ദാരിമി ആനക്കയം (സഊദി അറേബ്യ) ജനറൽ സെക്രട്ടറിയായും, അഷ്റഫ് ദാരിമി പൊന്നാനി (ഒമാൻ) ട്രഷററായും നിയമിതരായി. ഹുസൈൻ ദാരിമി അകലാട് കോ - ഓർഡിനേറ്റർ (യു എ ഇ ), അബ്ദുൽ നാസർ ദാരിമി കമ്പിൽ (സഊദി അറേബ്യ), ഹസ്സൻ ബാവ ദാരിമി പനമണ്ണ (ഒമാൻ), വൈസ് പ്രസിഡണ്ടുമാർ, അബ്ദുൽ ഗഫൂർ ദാരിമിലപ്പിള്ളി (സഊദി അറേബ്യ), അബ്ദുല്ല ദാരിമി കൊട്ടില ( യു എ ഇ ) ജോ സെക്രട്ടറിമാർ, മുസ്തഫ ദാരിമി മണ്ണാർക്കാട് വർക്കിങ് പ്രസിഡന്റ്, സകരിയ്യ ദാരിമി കാക്കടവ് (ബഹ്‌റൈൻ), ഉമ്മർ ദാരിമി പുത്തനത്താണി (ഖത്തർ )വർക്കിങ് സെക്രട്ടറിമാർ, ഹുസൈൻ ദാരിമി അഞ്ചുകുന്നു (കുവൈറ്റ്) അബ്ദുൽ റഷീദ് ദാരിമി പരതക്കാട് (യു എ ഇ), അഷ്‌റഫ് ദാരിമി പെടേന (യു എ ഇ) സലിം ദാരിമി വലിയ പാറ (ഖത്തർ) അബൂബക്കർ ദാരിമി പുല്ലാര, അബ്ദുൽ റഷീദ് ദാരിമി വലിയപാറ ഷാഫി ദാരിമി പുല്ലാര, സുലൈമാൻ ദാരിമി വെള്ളേരി, റഷീദ് ദാരിമി ചെമ്പിലോട്, അബ്ദുൽറഹ്മാൻ ദാരിമി, കോട്ടക്കൽ സഊദി അറേബ്യ എക്സിക്യുട്ടീവ് മെമ്പർമാർ എന്നിവരെയും തിരഞ്ഞെടുത്തു.
യോഗത്തിൽ സുലൈമാൻ ദാരിമി വെള്ളേരി പ്രാർത്ഥന നിർവ്വഹിച്ചു. അബൂബക്കർ ദാരിമി പുല്ലാര സ്വാഗതവും അബ്ദുൽ ജലീൽ ദാരിമി വടക്കേകാട് അധ്യക്ഷതയും വഹിക്കുന്നുണ്ട്. കെ സി അബൂബക്കർ ദാരിമി മണ്ണാർക്കാട്, സുഹൈൽ ഹൈതമി പള്ളിക്കര എന്നിവർ ആശ०സകളർപ്പിക്കുകയും നിയുക്ത സെക്രട്ടറി സൽമാൻ ദാരിമി ആനക്കയം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."